മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായുള്ള ‘മിഷന് 90 ഡെയ്സ്‘ പുറത്തിറങ്ങുന്നത് വൈകുമെന്ന് സൂചന. കീര്‍ത്തിചക്രയുടെ
സംവിധായകനായ മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ നാലാം തീയതി റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഇപ്പോള്‍ കിട്ടിയ വാര്‍ത്തയനുസരിച്ച് ചിത്രം റിലീസ് ചെയ്യുന്നത് ഓണത്തിനാകുമെന്നാണ് കരുതുന്നത്. ചിത്രത്തിലെ നായിക തുലീപ് ജോഷിയാണ്. നായികയെ വച്ചുള്ള ചില രംഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇതാണ് റിലീസിംഗ് തീയതി നീട്ടാന്‍ കാരണമെന്നറിയുന്നു.
കീര്‍ത്തിചക്ര പോലുള്ള മറ്റൊരു ചിത്രമാണ് മിഷന് 90 ഡെയ്സും. മിഷന് 90 90ഡെയ്സില്‍ രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ വിഭാഗം തലവനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
എന്നാല്‍, മമ്മൂട്ടിയും മീരാ ജാസ്മിനും പ്രധാന റോളിലെത്തുന്ന ശ്യാമ പ്രസാദ് ചിത്രമായ ‘ഒരേ കടല്‍‘ ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യമോ തിയേറ്ററുകളിലെത്തിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നു.
മമ്മൂട്ടി നായകനായുള്ള മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. കാവ്യമാധവനാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.