ചിമ്പുവും നയന്‍താരയും നേര്‍ക്കു നേര്‍ കണ്ടുമുട്ടിയാല്‍ എന്തു സംഭവിക്കും. പരസ്പരം തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം ഇഴുകിചേര്‍ന്ന് അഭിനയച്ച ഇവര്‍ ഇന്ന് തമ്മില്‍ കുട്ടുമട്ടാതിരിക്കാന്‍ പ്രയത്നിക്കുകയാണ് തമിഴ്സിനിമാപ്രവര്‍ത്തകര്‍.
പുര്‍വ്വകാല പ്രണയകഥകളും ചിത്രങ്ങളും ചിമ്പുപുറത്തുവിട്ടതോടെയാണ് സ്വതന്ത്രചിന്താഗതിക്കാരിയായ മലയാളിതാരം നയനും ചിമ്പുവും തമ്മില്‍ ഇടയുന്നത്. ചിമ്പുവുമായി താന്‍ ഡേറ്റിങ്ങ് നടത്തിയ കാലത്തെ ഫോട്ടോകളാണ് ‘ചതിയനായ ചിമ്പു’ പുറത്തുവിട്ടതെന്നാണ് നയന്‍താരയുടെ ഭാഷ്യം.
ചിത്രം കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. ‘വല്ലവന്‍’ സിനിമക്ക് വേണ്ടി പരസ്പരം ചുണ്ടു കടിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തതിനേക്കാള്‍ ഇഴുകിചേര്‍ന്നാണ് ‘സിനിമയിലല്ലാത്ത ദൃശ്യങ്ങളില്‍’ ഇരുവരും നില്‍ക്കുന്നത്.
എന്തായാലും നയനെ നശിപ്പിക്കുമെന്ന് ചിമ്പു ശപഥം ചെയ്തിരിക്കുന്നത്.ഇരുവരും തമ്മില്‍ കണ്ടുമുട്ടാനുള്ള സാധ്യത ഏറിയെന്നും പ്രവചിക്കുന്നവരുണ്ട്. കാരണം ഇരുവരുടേയും സിനിമാ ഷൂട്ടിങ്ങ് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയി ല്‍പുരോഗമിക്കുകയാണ്.
നയന്‍താരയുടെ ‘യാരടീ നീ മോഹിനി’, ചിമ്പുവിന്‍റെ ‘കാലാ’ എന്നീ ചിത്രങ്ങളാണ് രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിമ്പുന്‍റെ ആക്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് നയന്‍താരക്ക് ചുറ്റും സംവിധായകന്‍ സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. നയന്‍താര സ്വകാര്യ സെക്യൂരിറ്റിയുടേ സേവനവും തേടിയിട്ടിള്ളതായി അറിയുന്നു.
ചിമ്പുവിനെ നിയന്ത്രിക്കാന്‍ പറ്റാതെ വരുമോ എന്ന് ഭയന്ന് ‘കാലാ’യുടെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ പറ്റുമോ എന്നും സംവിധായകന്‍ തലപുകയ്ക്കുന്നു.
ഒരിക്കല്‍ പ്രേമിച്ചവര്‍ പിന്നീട് പരസ്പരം കാണുന്നത് ഒഴിവാക്കേണ്ടത് ഇപ്പോള്‍ തമിഴ് സിനിമയുടെ മുഴുന്‍ ആവശ്യമായി വന്നിരിക്കുകയാണ് !