Last Modified വെള്ളി, 22 ജനുവരി 2016 (19:48 IST)
‘പ്രേമം’ കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും കൊടുങ്കാറ്റായപ്പോള്‍ ആദ്യം എല്ലാവര്ക്കും അമ്പരപ്പായിരുന്നു. കേരളം മലരിനെ ഏറ്റെടുത്തപ്പോള്‍ തമിഴ് ജനതയുടെ മനം കവര്‍ന്നത് സെലിന് ആയെത്തിയ മഡോണയായിരുന്നു. എന്നാല്‍, തമിഴകത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകന് മണിരത്നം തന്റെ അടുത്ത ചിത്രത്തിലേക്ക് മലരിനെ അനശ്വരയാക്കിയ സായ് പല്ലവിയെ തെരഞ്ഞെടുത്തിരിക്കുന്നു.
കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ നായികയായാണ് സായ് പല്ലവിയെ മണിരത്നം സെലക്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലേക്കുള്ള ഓഡിഷനുണ്ടായിരുന്നു. സായ് പല്ലവിയുടെ പ്രകടനം മണിരത്നത്തിന് ഗംഭീരമായി ഇഷ്ടപ്പെട്ടു. അപ്പോള്‍ തന്നെ നായികയായി നിശ്ചയിക്കുകയും ചെയ്തു.
എ ആര് റഹ്മാന് സംഗീതം നിര്‍വഹിക്കുന്ന ഈ സിനിമ ഒരു റൊമാന്റിക് ത്രില്ലറായിരിക്കും. നേരത്തേ ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനായി പരിഗണിച്ചതാണ്. എന്നാല്‍ ഡേറ്റ് പ്രശ്നമുള്ളതുകൊണ്ടാണ് ദുല്‍ക്കര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. നിത്യാമേനോന്, കീര്‍ത്തി സുരേഷ് എന്നിവരെയും നായികയായി പരിഗണിച്ചിരുന്നു.
സായ് പല്ലവി ഇപ്പോള്‍ ദുല്‍ക്കറിന്റെ നായികയായി ‘കലി’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ സംവിധാനം.