മമ്മൂട്ടിച്ചിത്രത്തില്‍ ‘നേര’ത്തിന്‍റെ സംവിധായകന്‍!

WEBDUNIA|
PRO
‘നേരം’ മലയാളത്തിലും തമിഴിലും ഹിറ്റാക്കിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹം വീണ്ടും മലയാളത്തില്‍ ഒരു സിനിമയുമായി സഹകരിക്കുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘ഗ്യാംഗ്സ്റ്റര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ എഡിറ്റര്‍ അല്‍ഫോണ്‍സ് പുത്രനാണ്. ആഷിക് അബുവാണ് ഇക്കാര്യം അറിയിച്ചത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുകയാണ്.

മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്ന ചിത്രമാണ് ഗ്യാംഗ്സ്റ്റര്‍. അക്ബര്‍ അലി ഖാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. കാസര്‍കോട് സ്വദേശിയായ അധോലോകനായകനായാണ് മമ്മൂട്ടി വരുന്നത്. റിമ കല്ലിങ്കലായിരിക്കും നായിക എന്നറിയുന്നു.

ഇപ്പോഴത്തെ ഹോട്ട് പ്രോപ്പര്‍ട്ടിയായ ഫഹദ് ഫാസില്‍ ഈ സിനിമയില്‍ ഒരു തകര്‍പ്പന്‍ കഥാപാത്രത്തെ അവതരിപ്പിക്കും. ‘ടാ തടിയാ’ ഫെയിം ശേഖര്‍ മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടങ്കടി എന്നിവരുടെ സാന്നിധ്യവും ഗ്യാംഗ്സ്റ്ററിന്‍റെ ആകര്‍ഷണഘടകങ്ങളാണ്.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് അവതാരം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :