ബാഹുബലി 2 കഴിഞ്ഞാല്‍ ഉടന്‍ 1000 കോടി ബജറ്റില്‍ മോഹന്‍ലാല്‍ - രാജമൌലി ചിത്രം!

പുലിമുരുകന്‍ രാജമൌലിക്കും ധൈര്യം നല്‍കി; അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ!

Mohanlal, Bahubali, Rajamouli, Janatha Garage, Vysakh, Dileep, Udaykrishna, മോഹന്‍ലാല്‍, ബാഹുബലി, രാജമൌലി, ജനതാ ഗാരേജ്, വൈശാഖ്, ദിലീപ്, ഉദയ്കൃഷ്ണ
Last Updated: ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (17:31 IST)
ബാഹുബലി 2ന് ശേഷം എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മനമന്ത, ജനതാ ഗാരേജ് എന്നീ വന്‍ ഹിറ്റുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതോടെ മോഹന്‍ലാലിനെ അടുത്ത ചിത്രത്തില്‍ നായകനാക്കാമെന്ന തീരുമാനം രാജമൌലി എടുത്തിരുന്നു. പുലിമുരുകന്‍റെ അസാധാരണ വിജയം കൂടി കണ്ടതോടെ അക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമയില്‍ ഈ ഷോമാന്‍.

മോഹന്‍ലാലിന്‍റെ ഏറ്റവും കടുത്ത ആരാധകനും ഏറ്റവും അടുത്ത സുഹൃത്തുമാണ് എസ് എസ് രാജമൌലി. 1000 കോടി ബജറ്റിലാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമ രാജമൌലി ആലോചിക്കുന്നത്. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളായിരിക്കും ആ സിനിമയുടെ പ്രത്യേകത. ബാഹുബലിക്ക് ശേഷം ഒരിക്കല്‍ കൂടി പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കരുത്ത് പകരും.

ചരിത്രവും മിത്തും കൂടിച്ചേര്‍ന്നുള്ള ഒരു കഥയായിരിക്കും രാജമൌലിയുടേതെന്നാണ് സൂചന. ഈ സിനിമയുടെ തിരക്കഥ രാജമൌലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദ് പൂര്‍ത്തിയാക്കിയതായും വിവരമുണ്ട്.

ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുകയും വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന പുതിയ രീതിയാണ് മോഹന്‍ലാല്‍ പരീക്ഷിക്കുന്നത്. പുലിമുരുകന്‍ ഒരുക്കിയ വൈശാഖിനൊപ്പം ഏകദേശം 50 കോടി ബജറ്റില്‍ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ മോഹന്‍ലാല്‍ ക്യാമ്പില്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :