തെലുങ്ക് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്; ജനതാ ഗാരേജില്‍ കണ്ട മോഹന്‍ലാലല്ല, ഇത് ‘മാന്യം പുലി’ !

തെലുങ്കില്‍ മോഹന്‍ലാലിന്‍റെ ഗര്‍ജ്ജനം; ഇത് ‘മാന്യം പുലി’ !

Mohanlal, Pulimurugan, Manyam Puli, Vysakh, Jagapathy Babu, Bahubali, Peter Hein, മോഹന്‍ലാല്‍, പുലിമുരുകന്‍, മാന്യം പുലി, വൈശാഖ്, ജഗപതി ബാബു, ബാഹുബലി, പീറ്റര്‍ ഹെയ്ന്‍
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:35 IST)
പുലിമുരുകന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ഈ മാസം 21ന് റിലീസ് ചെയ്യും. തെലുങ്ക് പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ജനതാ ഗാരേജിലൂടെ തെലുങ്ക് ദേശമാകെ തരംഗമായി മാറിയ മോഹന്‍ലാല്‍ ഗാരുവിന്‍റെ സിനിമ എന്നതാണ് പുലിമുരുകനായുള്ള ഈ കാത്തിരിപ്പിന് കാരണം. ‘മാന്യം പുലി’ എന്നാണ് പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര്.

മനമന്ത, ജനതാ ഗാരേജ് എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ വര്‍ഷം മോഹന്‍ലാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇതില്‍ ജനതാ ഗാരേജ് 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തു. ബാഹുബലിയേക്കാള്‍ മികച്ച സ്വീകരണമാണ് ജനതാ ഗാരേജിന് അവിടെ ലഭിച്ചത്.

മോഹന്‍ലാലിന്‍റെ അഭിനയമികവിന് സാക്ഷികളായതോടെ തെലുങ്ക് പ്രേക്ഷകര്‍ കടുത്ത മോഹന്‍ലാല്‍ ആരാധകരായി മാറുകയും ചെയ്തു. തെലങ്കാനയിലും സീമാന്ധ്രയിലും മോഹന്‍ലാലിന് ഫാന്‍സ് അസോസിയേഷന്‍ വരെ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു യൂണിവേഴ്സല്‍ തീം ഉണ്ട് എന്നുള്ളതും മോഹന്‍ലാലിന്‍റെ അസാധാരണമായ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടെന്നുള്ളതും പുലിമുരുകനെ തെലുങ്കില്‍ വന്‍ ഹിറ്റാക്കി മാറ്റുമെന്നതില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :