പ്രിയദര്‍ശന്‍ - അക്ഷയ്കുമാര്‍ ചിത്രം ഒരു സൂപ്പര്‍ഹിറ്റ് മലയാള സിനിമ, പക്ഷേ ‘ഒപ്പ’മല്ല!

ഒരു സൂപ്പര്‍ഹിറ്റ് മലയാള ചിത്രം കൂടി ഹിന്ദിയിലേക്ക്, പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നു

Priyadarshan, Mohanlal, Akshaykumar, Shobhana, Jagathy, Dileep, Jayaram, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, ശോഭന, ജഗതി, ദിലീപ്, ജയറാം
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (13:57 IST)
പ്രിയദര്‍ശനും അക്ഷയ്കുമാറും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണയും ഒരു സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിന്‍റെ റീമേക്കാണ് അക്ഷയ്കുമാര്‍ പരീക്ഷിക്കുന്നത്. പ്രിയദര്‍ശന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിവന്നതിന് ശേഷം ചിത്രീകരണം ആരംഭിക്കും.

1994ലെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം ‘മിന്നാരം’ ആണ് ഇത്തവണ അക്ഷയ്കുമാറിനുവേണ്ടി പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യുന്നത്. മോഹന്‍ലാലും ശോഭനയും ജോഡിയായ മിന്നാരം, കിലുക്കവും ചിത്രവും പോലെ ചരിത്രവിജയം നേടിയില്ലെങ്കിലും സൂപ്പര്‍ഹിറ്റ് നേട്ടമുണ്ടാക്കിയ സിനിമയാണ്.

മിന്നാരം ഒരു ട്രാജഡി സിനിമയായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ എത്തുമ്പോള്‍ ക്ലൈമാക്സില്‍ മാറ്റമുണ്ടാകും. മാത്രമല്ല, മിന്നാരത്തേക്കാള്‍ കൂടുതല്‍ കോമഡി രംഗങ്ങള്‍ റീമേക്കിലുണ്ടാകും. തിലകന്‍, ജഗതി, ശങ്കരാടി തുടങ്ങിയ എക്കാലത്തെയും മികച്ച അഭിനേതാക്കള്‍ക്ക് ഹിന്ദിയില്‍ പകരക്കാരെ കണ്ടെത്തുക എന്നതാവും പ്രിയദര്‍ശന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മിന്നാരത്തിന് ക്യാമറ ചലിപ്പിച്ച കെ വി ആനന്ദിനെ തന്നെ ഈ സിനിമയുടെയും ഛായാഗ്രാഹകനാക്കാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നതായാണ് വിവരം. തമിഴില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കില്‍ നിന്ന് കെ വി ആനന്ദ് ഈ സിനിമയിലേക്ക് എത്തിയേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :