ചാര്‍ലി 40 കോടി സമ്പാദിച്ചു, അവാര്‍ഡുകള്‍ വാരിക്കൂട്ടി, കാര്യമൊക്കെ ശരി; പക്ഷേ ഇനി അത് ചെയ്യാന്‍ ദുല്‍ക്കറിനോടും പാര്‍വതിയോടും പറയരുത്!

ചാര്‍ലിക്ക് ഇത് റീമേക്ക് കാലം!

Charlie, Dulquer, Parvathy, Vimal, Prithviraj, Mani, ചാര്‍ലി, ദുല്‍ക്കര്‍, പാര്‍വതി, വിമല്‍, പൃഥ്വിരാജ്, മണി
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (15:48 IST)
ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറില്‍ ‘ചാര്‍ലി’ എന്ന സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്. ദുല്‍ക്കറിന്‍റെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടമാണ് ചാര്‍ലി. ഇതുവരെ 40 കോടിയിലേറെയാണ് ചാര്‍ലിയുടെ കളക്ഷന്‍.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ക്കറിന് നേടിക്കൊടുത്തതും ആ സിനിമയാണ്. ദുല്‍ക്കറിന് മാത്രമല്ല, മികച്ച നടിയായി പാര്‍വതിക്കും സംവിധായകനായി മാര്‍ട്ടിന്‍ പ്രക്കാട്ടിനും ഛായാഗ്രഹണത്തിന് ജോമോന്‍ ടി ജോണിനും ‘ചാര്‍ലി’ അവാര്‍ഡ് നേടിക്കൊടുത്തു. മൊത്തം എട്ട് സംസ്ഥാന പുരസ്കാരങ്ങള്‍. അങ്ങനെ ചാര്‍ലി ഒരു സംഭവമായി നില്‍ക്കുമ്പോഴാണ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയത്.

ചാര്‍ലി തമിഴിലും മറാത്തിയിലും ബംഗാളിലും ഹിന്ദിയിലും ഉടന്‍ റീമേക്ക് ചെയ്യും. തമിഴ് റീമേക്കില്‍ ദുല്‍ക്കറിനെയും പാര്‍വതിയെയും തന്നെ ജോഡിയാക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ റീമേക്കില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ദുല്‍ക്കറും പാര്‍വതിയും അറിയിച്ചുകഴിഞ്ഞു.

ഒരിക്കല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ വീണ്ടും, അത് ഏത് ഭാഷയിലാണെങ്കിലും, അവതരിപ്പിക്കുന്നതില്‍ ദുല്‍ക്കറിനും പാര്‍വതിക്കും താല്‍പ്പര്യമില്ലാത്തതാണ് ഈ ഓഫര്‍ നിരസിക്കാന്‍ കാരണം.

എന്തായാലും ധനുഷ്, ശിവ കാര്‍ത്തികേയന്‍, വിജയ് സേതുപതി തുടങ്ങി തമിഴിലെ മുന്‍നിര നായകന്‍‌മാരെ ഇപ്പോള്‍ ചാര്‍ലിയാകാന്‍ പരിഗണിച്ചുവരികയാണ് തമിഴ് നിര്‍മ്മാതാക്കള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :