Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (19:14 IST)
സൂര്യ തമിഴകത്തെ മാത്രം സൂപ്പര്‍താരമല്ല. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും വന്‍ ആരാധകസമൂഹം പിന്തുടരുന്ന ആളാണ്. സൂര്യ ചിത്രങ്ങള്‍ മിക്കതും ഇവിടങ്ങളില്‍ വലിയ ആഘോഷമായി മാറാറുണ്ട്. തമിഴകത്ത് ആവറേജ് വിജയം നേടിയ സിനിമകള്‍ പോലും കേരളത്തില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയതും ചരിത്രം.
എന്നാല്‍ സിങ്കം 3യുടെ കാര്യത്തില്‍ അതെല്ലാം മാറിമറിയുകയാണ്. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും
സിങ്കം 3 കനത്ത പരാജയമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനത്തിലെ മികച്ച കളക്ഷന്‍ ശേഷം ചിത്രം തകര്ന്നടിയുകയായിരുന്നുവത്രേ.
കേരളത്തിലും തെലുങ്ക് നാടുകളിലും വന്‍ തുകയ്ക്കാണ് സിങ്കം 3യുടെ വിതരണാവകാശം വിറ്റുപോയത്. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ സിനിമയുടെ വീഴ്ചയിലൂടെ വിതരണക്കാര്‍ക്ക് സംഭവിച്ചത്.
തമിഴ്നാട്ടിലെ ബി, സി കേന്ദ്രങ്ങളില്‍ ചിത്രത്തിന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആറുദിവസം കൊണ്ട് ചിത്രം 100 കോടി തികച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് വ്യക്തമല്ല. ഹരി സംവിധാനം ചെയ്ത സിങ്കം 3യില്‍ ദുരൈസിങ്കം എന്ന ഇന്റര്‍നാഷ്ണല്‍ പൊലീസായാണ് സൂര്യ അഭിനയിക്കുന്നത്.
അനുഷ്ക, സൂരി, താക്കൂര്‍ അനൂപ് സിംഗ്, ശ്രുതി ഹാസന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.