ആദ്യം ജോണ്‍സണ്‍ മാഷ്, പിന്നീട് റെന്‍, ഇപ്പോഴിതാ ഷാന്‍ ജോണ്‍സണ്‍, ഞെട്ടലില്‍ കലാലോകം; ഷാന്‍ ജോണ്‍സന്‍റെ ‘മനസിന്‍ മടിയിലെ മാന്തളിരില്‍’ കാണാം

Shan Johnson, Johnson, Mohanlal, Chennai, VS, ഷാന്‍ ജോണ്‍സന്‍, ഷാന്‍ ജോണ്‍സണ്‍, മോഹന്‍ലാല്‍, ചെന്നൈ, വി എസ്
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (19:18 IST)
2011 ഓഗസ്റ്റ് 18നായിരുന്നു ജോണ്‍സണ്‍ മാഷ് വിടപറഞ്ഞകന്നത്. മലയാള സിനിമാസംഗീതലോകം വിശ്വസിക്കാനാവാതെ തരിച്ചിരുന്നുപോയ ദിനമായിരുന്നു അത്. മാസങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി 25ന് ജോണ്‍സണ്‍ മാഷിന്‍റെ മകന്‍ റെന്‍ ജോണ്‍സണും ഈ ലോകം വിട്ട് യാത്രയായി. ചെന്നൈയില്‍ ഒരു ബൈക്ക് അപകടത്തിലാണ് റെന്‍ മരിച്ചത്. ഇപ്പോള്‍ ജോണ്‍സണ്‍ മാഷിന്‍റെ മകള്‍ ഷാന്‍ ജോണ്‍സണും മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു ഷാനിനെ.

ചെന്നൈയില്‍ മാര്‍ക്കറ്റിംഗ് രംഗത്തായിരുന്നു ഷാനിന് ജോലി. ജോലി കഴിഞ്ഞെത്തിയാല്‍ പിന്നെ സംഗീതജീവിതമാണ്. പാട്ടെഴുത്തും സംഗീതം നല്‍കലും റെക്കോര്‍ഡിംഗുമൊക്കെയായി ബിസിയായിരുന്നു ഷാന്‍.

കുറച്ചുനാള്‍ കഴിയുമ്പോള്‍ ജോലി വിടാനും നല്ല നല്ല പാട്ടുകള്‍ ചെയ്യാനും കോറിയോഗ്രാഫി ചെയ്യാനുമൊക്കെ ഷാന്‍ പ്ലാന്‍ ചെയ്തിരുന്നു. ചെന്നൈ വിട്ട് അമ്മയ്ക്കൊപ്പം കേരളത്തില്‍ താമസമാക്കാനും ഷാന്‍ കൊതിച്ചിരുന്നു.

സഹോദരന്‍ റെന്നിന്‍റെ ഓര്‍മ്മയില്‍ ഷാന്‍ തന്‍റെ പിതാവിന്‍റെ ഒരു പാട്ട് ആല്‍ബമാക്കിയത് വന്‍ ഹിറ്റായിരുന്നു. ‘മനസിന്‍ മടിയിലെ മാന്തളിരില്‍’ എന്ന് ഷാന്‍ പാടുമ്പോള്‍ കണ്ണീരോടെയല്ലാതെ ഇപ്പോള്‍ അത് കണ്ടിരിക്കുകവയ്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :