അജിത്തിനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി, ചിത്രം ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (10:49 IST)

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി തമിഴകത്തിന്റെ തലയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒരുമിച്ച് എടുത്ത ഒരു അപൂര്‍വ്വ ചിത്രവും നടന്‍ പങ്കുവെച്ചു.

'പ്രിയ അജിത്തിന് 50-ാം ജന്മദിനാശംസകള്‍'- സുരേഷ്‌ഗോപി കുറിച്ചു. സുരേഷ് ഗോപിയേയും അജിത്തിനെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷം ഉണ്ണിമുകുന്ദന്‍ പങ്കുവയ്ക്കാന്‍ മടിച്ചില്ല.


50-ാം പിറന്നാള്‍ ആഘോഷിക്കുന്ന അജിത്തിന് ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു. വലിമൈ തിരക്കിലാണ് തല. പാപ്പന്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച നടന്‍ നാളെ പുറത്തുവരാനിരിക്കുന്ന ഇലക്ഷന്‍ റിസള്‍ട്ടിനായി കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :