അഹാനയുടെ 'തോന്നല്‍' വിജയമായി,മ്യൂസിക് ആല്‍ബം ട്രെന്‍ഡിങ് ലിസ്റ്റില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (10:19 IST)

അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആല്‍ബം മണിക്കൂറുകള്‍ക്കകമാണ് ട്രെന്റിങ്ങ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു.
തന്റെ ആദ്യ സംവിധാന സംരംഭം തന്നെ വിജയം കണ്ട സന്തോഷത്തിലാണ് താരം.

ഷെഫായി അഹാന വേഷമിടുന്നു.ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഷറഫുവിന്റെതാണ് വരികള്‍.നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :