പ്രണയം പങ്കുവെച്ച് കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും, വീഡിയോ സോങ് കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (16:03 IST)
കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ബോളിവുഡ് ചിത്രമാണ് 'സത്യപ്രേം കി കഥ' .സമീര്‍ വിദ്വാന്‍സിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലെ പുതിയ ഗാനമാണ് ശ്രദ്ധ നേടുന്നത്.
ഈ റൊമാന്റിക് ചിത്രത്തിലെ ആദ്യ ഗാനമായ 'നസീബ് സേ'യുടെ മുഴുവന്‍ ഗാനവും പുറത്തിറങ്ങി. കാര്‍ത്തികിന്റെയും കിയാരയുടെയും റൊമാന്റിക് നിമിഷങ്ങളാണ് ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പായല്‍ ദേവ് സംഗീതം നല്‍കിയ ഗാനം പായല്‍ ദേവും വിശാല്‍ മിശ്രയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എ.എം. തുറാസ്.
'സത്യപ്രേം കി കഥ' ജൂണ്‍ 29-ന് തിയേറ്ററുകളില്‍ എത്തും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :