'പെണ്ണെന്തൊരു പെണ്ണാണ്..',ഡിയര്‍ വാപ്പിയിലെ പുതിയ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (13:16 IST)
ലാല്‍, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. 'പെണ്ണെന്തൊരു പെണ്ണാണ്..'എന്ന് തുടങ്ങുന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.മിഥുന്‍ വി ദേവും ആല്‍മരം മ്യൂസിക് ബാന്‍ഡും ചേര്‍ന്ന ആലപിച്ച മനോഹരമായ ഗാനം കേള്‍ക്കാം.

പിതാവിന്റെ സ്വപ്നങ്ങള്‍ക്കായി ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഒരു മകളുടെ കഥ കൂടിയാണ് ചിത്രം.ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :