കീര്‍ത്തിയും ടോവിനോയും നേര്‍ക്കുനേര്‍, വാശിയിലെ ആദ്യ ഗാനം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 മെയ് 2022 (15:07 IST)

കീര്‍ത്തി സുരേഷ് ടോവിനോ തോമസ് ചിത്രം വാശി റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ ആദ്യ ഗാനം മെയ് 21ന് വൈകുന്നേരം ആറുമണിക്ക് പുറത്തിറങ്ങും.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതമൊരുക്കുന്നു. അഭിജിത് അനില്‍കുമാര്‍, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും വേഷമിടുന്നത്. ടൈറ്റില്‍ സൂചന തരുന്ന പോലെ കീര്‍ത്തി സുരേഷും ടോവിനോയും തമ്മിലുള്ള വാശിയുടെ കഥയാണോ സിനിമ പറയാന്‍ പോകുന്നത് എന്ന് അറിയില്ല.നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :