നോവലിലെ ഗാനങ്ങള്‍ പ്രിയപ്പെട്ടതാവുന്നു

ബെന്നി ഫ്രാന്‍സിസ്

WDWD
ജയറാമിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുന്ന ‘നോവല്‍‘ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാവുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ രചനയില്‍ എം ജയചന്ദ്രനും ഉമ്പായിയും സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഇനി കുറേക്കാലത്തേക്ക് ടോപ്പ് 10 ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്നുറപ്പ്. അത്രയ്ക്ക് ശ്രാവ്യഭംഗിയുള്ളവയാണ് നോവലിലെ ഓരോ ഗാനങ്ങളും.

ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ വെച്ചാണ് നോവലിലെ ഗാനങ്ങളുടെ ഓഡിയോ റിലീസ് നടന്നത്. നോട്ടം എന്ന സിനിമയുടെ സംവിധായകന്‍ ശശിക്ക് ആദ്യ കോപ്പി നല്‍‌കിക്കൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയനാണ് സിഡി പ്രകാശിപ്പിച്ചത്. ജയറാമും സദയും അഭിനയിക്കുന്ന നോവല്‍ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് വിജയന്‍ അറിയിച്ചു. ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമയില്‍ അതിഭാവുകത്വമോ വലിയ ബഹളമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസും മഞ്ജരിയും മത്സരിച്ച് പാടി ഫലിപ്പിച്ചിരിക്കുന്ന ‘ഒന്നിനുമല്ലാതെ’ എന്ന ഗാനം തന്നെയാണ് നോവലിലെ ഏറ്റവും മികച്ച ഗാനം. ലളിതമായ വരികള്‍കൊണ്ട് ഈ ഗാനത്തിന്‍റെ മാറ്റ് കൂട്ടിയിരിക്കുന്നു ഈസ്റ്റ് കോസ്റ്റ് വിജയന്‍.

ജയചന്ദ്രനൊപ്പം ഗസല്‍ ഗായകനായ ഉമ്പായിയും രണ്ട് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. യേശുദാസും മഞ്ജരിയും ‘ഉറങ്ങാന്‍ നീയെനിക്കരികില്‍’ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നു. ഗസല്‍ രീതിയിലല്ല, പകരം മെലഡിയിലാണ് ഉമ്പായി ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഒന്നിനുമല്ലാതെ, (യേശുദാസ്, മഞ്ജരി‍), ഒന്നിനുമല്ലാതെ (മഞ്ജരി‍), കുയിലേ പൂങ്കുയിലേ (ശ്വേത‍), എന്നിണക്കിളിയുടെ (യേശുദാസ്‍), ഉറങ്ങാന്‍ നീയെനിക്കരികില്‍ (യേശുദാസ്), ഇത്രമേലെന്നെ നീ (യേശുദാസ്, സുജാത) ലോട്ടറി ജിംഗിള്‍ (ശ്വേത), ഉറങ്ങാന്‍ നീയെനിക്കരികില്‍ (മഞ്ജരി), ഒന്നിനുമല്ലാതെ (യേശുദാസ്‍), അരികിലില്ലെങ്കിലും (യേശുദാസ്) എന്നിവയാണ് നോവലിലെ ഗാനങ്ങള്‍.

WEBDUNIA|
വിജയന്‍റെ ഈസ്റ്റ് കോസ്റ്റ് വീഡിയോ ആന്‍ഡ് വിഷന്‍ പുറത്തിറക്കിയിരിക്കുന്ന നോവലിലെ ഗാനങ്ങളുടെ സിഡിക്ക് 60 രൂപയാണ് വില. എന്നാ പ്രധാന മ്യൂസിക് ഷോപ്പുകളിലും ഓണ്‍‌ലൈന്‍ മ്യൂസിക് ഷോപ്പുകളിലും നോവലിലെ ഗാനങ്ങളുടെ സിഡി ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :