അരപ്പവന്‍ പൊന്നുകൊണ്ട്....

Prthweeraj and Samvrutha Sunil
FILEFILE
പൃഥ്വീരാജ് നായകനും കാവ്യാ മാധവന്‍ നായികയുമായി അഭിനയിച്ച വാസ്തവം എന്ന ചിത്രത്തിലെ അരപ്പവന്‍ പൊന്നുകൊണ്ട് ... എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധുപ്രതാപും റിമി ടോമിയുമാണ്. സംവൃതാ സുനിലും ശ്വേതാമേനോനും ഇതില്‍ പ്രധാന വേഷങ്ങളാണുള്ളത്.

ശ്രീചക്ര ഫിലിംസിന്‍റെ ബാനരില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിതത്തിന്‍റെ സംവിധാനം നവാഗതനായ പത്മകുമാറും സംഗീത സംവിധാനം അലക്സ് പോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളി തിരുമനസ്സ്
കൂവള കണ്‍‌കളില്‍ വിരിയുന്നൊരുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗ തപസ്സ് (അരപ്പവന്‍....)

ചന്ദനനിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കള്‍ കവര്‍ന്നെടുക്കും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ കടലില്‍
മുഖം ചേര്‍ത്തുമങ്ങനെ നീ നില്‍ക്കെ
വേളിക്കു നാളെ നീയെത്തുമ്പോള്‍
വെണ്ണിലാ ചിറകുള്ള രാപ്പാടികള്‍ (അരപ്പവന്‍....)

അമ്പിളി വളയിട്ട കൈവിരല്‍ത്തുമ്പിനാല്‍
അഞ്ജനം ചാര്‍ത്തുന്നൊരുഷസന്ധ്യയില്‍
താമര തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്നു
തളിര്‍നിലാ പെണ്‍കൊടി പാടുകില്ലേ
ഞാനെന്‍റെ മോഹങ്ങള്‍ വീണയാക്കാം
അങ്കണി ശ്രുതിചേര്‍ന്നു ഞാനൊരുങ്ങാം (അരപ്പവന്‍...)
WEBDUNIA| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2007 (16:28 IST)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :