ക്രിസ്തുമസ് ആഘോഷങ്ങള്‍ പൂര്‍ണമാവണമെങ്കില്‍ മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കാതെ ആവില്ല. ക്രിസ്തുമസിനു ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ക്രിസ്തുമസ് ട്രീ ഒരുക്കാനുള്ള ശ്രമവും ആരംഭിക്കും. നല്ല സുന്ദരന്‍ ട്രീ തയാറാക്കി കഴിഞ്ഞാല്‍ പിന്നെ ആഘോഷമാണ്.
ഈ ക്രിസ്തുമസ് ട്രീ ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം അതായത് ചില കാര്യങ്ങള്‍ വ്യക്തമായി ചെയ്താല്‍ ട്രീ നിര്‍മ്മാണം എളുപ്പമാവും എന്നര്‍ത്ഥം. ട്രീ നിര്‍മ്മിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കെണ്ട ചില കാര്യങ്ങളാന് താഴെ പറയുന്നത്.
1. പലപ്പോഴും കഴിഞ്ഞ വര്‍ഷം ട്രീ ഉണ്ടക്കാന്‍ ഉപയോഗിച്ച് സാധനങ്ങള്‍ തിരഞ്ഞ് ഒരുപാട് സമയം നമ്മള്‍ കളയാറുണ്ട്. ഇത്തവണ അതുവേണ്ട. ഒരു പുത്തന്‍ ട്രീ തന്നെ ആയിക്കോട്ടെ. പഴയ വസ്തുക്കള്‍ മാറ്റി വയ്ക്കുക, പുത്തന്‍ ട്രീ നിര്‍മ്മിക്കാന്‍ തയാറായില്ലെ.
2. ആദ്യം ട്രീ നിര്‍മ്മാണത്തിനായി ഒരു മരം തെരഞ്ഞെടുക്കണം. പൈന്‍ മരങ്ങളാണ് ഇതിന് ഏറ്റവും മികച്ചത്. എന്നാല്‍ കേരളത്തില്‍ ഇത് അത്ര ലഭ്യമല്ലാത്തതിനാല്‍ കാറ്റാടി മരത്തിന്‍റെ കൊമ്പുകളാണ് നാം സാധാരണ ട്രീ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അതും ലഭ്യമല്ലെങ്കില്‍ നിങ്ങളുടെ പരിസരത്തുള്ള നല്ല നിവര്‍ന്ന ഭംഗിയുള്‍ല മരങ്ങളും ഉപയോഗിക്കാം.
3. നല്ല വൃത്തിയുള്ളതാവണം നാം തെരഞ്ഞെടുക്കുന്ന മരക്കൊമ്പ്. അല്ലെങ്കില്‍ എത്ര അലങ്കരിച്ചാലും അതിന് സൌന്ദര്യം കൈവരില്ല. വളഞ്ഞുതിരിഞ്ഞ കൊമ്പുകളാലുള്ള ട്രീ ആഘോഷ അന്തരീക്ഷത്തെ തന്നെ ബാധിക്കും.
4. ഇനി നിങ്ങള്‍ കൃത്രിമ ട്രീ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അത് വളരെ ബലവും മറ്റും ഉള്ളതാണ് എന്നുറപ്പ് വരുത്തിയ ശേഷമേ ആകാവൂ. ട്രീ വയ്ക്കാനുള്ള പായയും വാങ്ങണം.വീഴാതെ നില്‍ക്കും എന്നുറപ്പിക്കണം.
5. ട്രീയില്‍ ബള്‍ബുകള്‍ വയ്ക്കുമ്പോല്‍ വളരെ ശ്രദ്ധ വേണം. എല്ലാ ബല്‍ബുകളും കത്തുന്നുവെന്ന് ഉറപ്പു വരുത്തുക. വൈദ്യുതി ബന്ധം സുരക്ഷിതമായ രീതിയിലും ആയിരിക്കണം. ഒരു ചെറിയ അബദ്ധം മതി ട്രീ മുഴുവനായി കത്തി നശിക്കാന്‍. അതിനാല്‍ വൈദ്യുതീകരണപ്രവര്‍ത്തികള്‍ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും മാത്രമെ ചെയ്യാവു.
6. മെഴുക് തിരികള്‍ ഉപയോഗിച്ച് ട്രീ അലങ്കരിക്കാതിരിക്കുക. അതിലും സുരക്ഷിതത്വം വൈദ്യുതി ബള്‍ബുകളാണ്, ട്രീയുടെ തൊട്ടു ചേര്‍ന്നും തിരികള്‍ വെയ്ക്കാതിരിക്കുക.
7. വര്‍ണക്കടലാസുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ട്രീ മോടിപിടിപ്പിക്കാം. എന്നാല്‍ മരകൊമ്പിനെ പൂര്‍ണമായും കാണാത്ത തരത്തിലാവരുത് ഇത്.
8. ട്രീ ഒരുക്കുമ്പോല്‍ അത് ആനുപാതികമാവാന്‍ വളരെ ശ്രദ്ധിക്കണം. ഭാരവും അലങ്കാരങ്ങളുമെല്ലാം ആനുപാതികമായാല്‍ മാത്രമെ ട്രീക്ക് ഭംഗിയും അത് ഉറപ്പുള്ളതായും നില്‍ക്കുകയുള്ളു.
9. മഞ്ഞുകാലത്തിന്‍റെ അന്തരീക്ഷം ട്രീയില്‍ സൃഷ്ടിക്കാനായാല്‍ അത് വലരെ മനോഹരമാവും. കൃത്രിമത്വം തോന്നാത്ത രീതിയിലാവണം അലങ്കാരങ്ങല്‍ നടത്തേണ്ടത്.
10. എല്ലാ അലങ്കാര വസ്തുക്കളും പുറമേ നിന്നു വാങ്ങാതെ നിങ്ങള്‍ ഭാവനക്കനുസരിച്ച് ഉണ്ടാക്കിയെടുക്കുന്നവയും ട്രീയില്‍ ഉള്‍പ്പെടുത്തുക. അത് നിങ്ങളുടെ ട്രീയെ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാക്കും.