ഊര്‍ജ്ജതന്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും. ആധുനിക ഊര്‍ജ്ജതന്ത്രത്തിന് അടിത്തറ പാകി. 1965-'66 ല്‍ ദ്വിമാന തത്വവും വിഭാജ്യ-അവിഭാജ്യ സംഖ്യകളുടെ ഗണിതശാസ്ത്രരേഖയും കണ്ടു പിടിച്ചു. വെളുപ്പു നിറം ഏഴുനിറങ്ങളുടെ സങ്കലനമാണെന്ന് കണ്ടെത്തി.
ഘനം, ഭാരം, ബലം, ജഡത്വം, ത്വരണം എന്നിവ വ്യക്തമായി നിര്‍വചിച്ചു. 1679 ല്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ചന്ദ്രന്റെ ചലനം കണക്കാക്കി. ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന് കെപ്ളവറുടെ പഠനത്തിന് ന്യൂട്ടന്റെ തത്വം വിശദീകരണം നല്കി.
തലയില്‍ പതിച്ച ഒരു ആപ്പിളില്‍ നിന്ന് ശാസ്ത്ര ലോകത്തെയാകെ മാറ്റിമറിച്ച ഭൂഗുരുത്വ സിദ്ധാന്തം രൂപപ്പെടുത്തി. ന്യൂട്ടന്റെ മൂന്നാം ചലനസിദ്ധാന്തം ജറ്റ് എന്‍ജിനുകളുടെ പിറവിക്കു കാരണമായി. "ഫിലോസഫി പ്രിന്‍സിപ്പിയ മാത്തമറ്റിക്ക്' എന്ന ശാസ്ത്രഗ്രന്ഥം രചിച്ചു.