ജൂണ്‍ 13 അന്തോണീസ്‌ പുണ്യവാളന്റെ തിരുനാള്‍

മെര്‍ലിന്‍ എന്‍.

WEBDUNIA|
നിരന്തരമായ അധ്വാനത്തിന്റെയും തന്മൂലമുണ്ടായ രോഗത്തിന്റെയും ഫലമായി 36-ാ‍ം വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ തിരു ശരീരം പാദുവായിലെ വിശുദ്ധ കന്യകയുടെ ദേവാലയത്തിലാണ്‌ അടക്കിയത്‌. അവിടെക്കൂടി സഹായം അപേക്ഷിച്ച അനേകം പേര്‍ക്ക്‌ അദ്ദേഹം അനേകം ചൊരിഞ്ഞു.

ഇത്‌ സംഭവിച്ചത്‌ ഒരു ചൊവ്വാഴ്ചയാണ്‌. അതുകൊണ്ടാണ്‌ ഭക്തര്‍ ചൊവ്വാഴ്ച ഈ വിശുദ്ധന്റെ ദിനമായി കണക്കാക്കുന്നത്‌.

വിശുദ്ധ അന്തോണിസിന്റെ പക്കല്‍ അപ്പവും പുസ്തകവും ലില്ലിപ്പൂവും ഉണ്ണിയേശുവിനെയും കാണിച്ചിരിക്കുന്നു. ദൈവമാതാവ്‌ ഉണ്ണീശോയെ ഈ വിശുദ്ധന്റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതായി ഒരാള്‍ക്ക്‌ അനുഭവപ്പട്ടു

അതുകൊണ്ടാണ്‌ വിശുദ്ധന്റെ കൈയ്യില്‍ ഉണ്ണീശോയെ പിടിച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്നത്‌.

കേരളത്തിലെ വിശുദ്ധ അന്തോണിസിന്റെ പേരിലുള്ള ദേവാലയം തിരുവനന്തപുരത്തെ മംഗലപുരത്താണ്‌. 1898 ജൂണ്‍ 12-ാ‍ം തീയതി മംഗലപുരത്തെ മിലാഗ്രെസ്‌ പള്ളിയില്‍ അന്തോനീസിനെ സ്ഥാപിച്ചു. ഈ ഭക്തി ലോകമെങ്ങും പരന്നു. ധാരാളം പേര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു.

അഗതികള്‍ക്ക്‌ അപ്പം ദാനം ചെയ്ത്കൊള്ളാമെന്ന പ്രതിജ്ഞയുമായി സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെയും മേല്‍ ഈ വിശുദ്ധന്‍ അനുഗ്രഹം‍ ചൊരിയുന്നുവെന്ന്‌ വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :