പെസഹ വ്യാഴവും, അപ്പം മുറിക്കല്‍ ചടങ്ങും; ക്രൈസ്തവരുടെ പുണ്യദിനങ്ങള്‍ പറയുന്നത്

പെസഹ വ്യാഴവും, അപ്പം മുറിക്കല്‍ ചടങ്ങും; ക്രൈസ്തവരുടെ പുണ്യദിനങ്ങള്‍ പറയുന്നത്

Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , Kappa biriyani , pesaha , Easter special foods , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ് , കപ്പ ബിരിയാളി, ബീഫ് , മട്ടന്‍ , ക്രിസ്‌ത്യന്‍ കുടുംബം , പെസഹ വ്യാഴം , പെസഹ , ഓശാന തിരുന്നാള്‍ , വിശുദ്ധവാരാചരണം , യേശു
jibin| Last Updated: ബുധന്‍, 28 മാര്‍ച്ച് 2018 (20:54 IST)
'മോണ്ടി തേസ്ഡെ' എന്നാണ് വ്യാഴം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്.

ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.

പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :