വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്

വിശുദ്ധവാരം പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമുള്ളതാണ്

 Easter , christians , christion church ,  Easter Sunday , Jesus Christ , Happy Resurrection day , Easter food , holy mass ,  Catholic , Easter Special , യേശുദേവന്‍ , ക്രൈസ്തവര്‍ , പുണ്യദിനം , ഉയിര്‍പ്പു പെരുന്നാള്‍ , ക്രൈസ്തവ സഭ , നോമ്പ്
jibin| Last Updated: ബുധന്‍, 28 മാര്‍ച്ച് 2018 (19:36 IST)
യേശു ക്രിസ്‌തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ദിനം ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്.

അമ്പത് ദിവസം നോമ്പ് ആചരിച്ച ശേഷമാണ് ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പള്ളികളില്‍ പ്രത്യേക കുര്‍ബാനകളും ആരാധനകളും നടക്കും. ഓശാന തിരുന്നാള്‍ മുതലാണ് ക്രൈസ്‌തവരുടെ വിശുദ്ധവാരം ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രാര്‍ഥനകള്‍ക്കും ആരാധനകള്‍ക്കുമാണ് വിശ്വാസികള്‍ സമയം ചിലവഴിക്കുന്നത്.

ഈ ആഴ്‌ചകളില്‍ പള്ളികളില്‍ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും. വിശ്വാസികള്‍ കുമ്പസാരിച്ച് പാപക്കറകള്‍ കഴുകി കളഞ്ഞ് ദൈവത്തിനോട് കൂടുതല്‍ അടുക്കുകയും ചെയ്യും ഈ സമയം.

ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഈസ്‌റ്റര്‍ ആഘോഷിക്കും. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ
ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്.

ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :