ജൂലൈ 28: വി.അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍

ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ

രേണുക വേണു| Last Modified ചൊവ്വ, 23 ജൂലൈ 2024 (20:15 IST)

ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ജൂലൈ 28 നാണ്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ.

ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്.

2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :