Good Friday: ഇന്ന് ദുഃഖവെള്ളി; ബാങ്ക് അവധി

ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്

രേണുക വേണു| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (09:58 IST)

Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്.

ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ ചരിത്ര വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണ് ദേവാലയങ്ങളിലെ ഇന്നത്തെ ചടങ്ങുകള്‍. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തുന്ന ദിവസമാണ് ഇന്ന്.

ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്. സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല, ബാറുകളും പ്രവൃത്തിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :