നെഹ്രുവിനൊരു വിലാപകാവ്യം

WEBDUNIA|
ആഴിതന്‍ നീലത്തിരിപോലെയൊരജയ്യത-

യായിരുന്നിന്നോളം ഞാന്‍, ഇന്നിതാ വെറുംചാരം;

പാടുകയാണിച്ചാരം, ഞങ്ങളെയൊരു പിടി

വാരിയാ ത്രിവേണിതന്‍ മാറിലേയ്ക്കെറിഞ്ഞാലും

ഗംഗ തന്നനനന്തതയിങ്കലുടവേ മന്ദ-

മന്ദമായലഞ്ഞലഞ്ഞെത്തുവാന്‍ സമുദ്രത്തില്‍

ഇപ്രപഞ്ചത്തില്‍ നൂറു കടലില്‍, ജനങ്ങള്‍ തന്‍

സ്വപ്നമണ്ഡലങ്ങളിലൊക്കെയും നിറയും ഞാന്‍

അവര്‍ ചോദിക്കും, "വിശ്രാന്തിതന്‍ സുഹൃത്തേ, നീ-

യിനിയുമൊരു തെല്ലു വിശ്രമം തേടാത്തെന്തേ?'

ഒന്നുചേരുവിന്‍! തമ്മില്‍ പുണരിന്‍! വിളിച്ചോതി-

പ്പൊങ്ങുമേ ഞാനാം ചാമ്പല്‍ ചൂടുമത്തിരയെല്ലാം

മുറകെത്തമ്മില്‍ കെട്ടിപ്പുണര്‍ന്നും കുതിച്ചുമ-

ത്തിരമാലകള്‍ മുന്നോട്ടേറിടും വീണ്ടും വീണ്ടും.

എങ്ങുവാനശാന്തിയങ്ങെല്ലാമോ മുഴക്കീടൂ-

മെന്നെന്നും സ്നേഹം, ശാന്തി, യിതവന്‍ ധീരാഹ്വാനം.'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :