ചെന്നിത്തല അപമാനിതനാകും

WEBDUNIA| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:23 IST)
PRO
കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്ക്ക് ഇത് തിരിച്ചടികളുടെ കാലമാണ്. വായില്‍ത്തോന്നുന്നത് വിളിച്ചുപറയുന്നത് സ്വന്തം തലയ്ക്കുനേരെ തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. കാര്യങ്ങള്‍ പഠിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ ശത്രുവിന്‍റെ കയ്യില്‍ വടി നല്‍കുന്നതിന് തുല്യമാകും. എടുത്തു ചാട്ടം ഒരുകാര്യത്തിലും നല്ലതല്ല.

കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കുന്നതാകും ഉത്തമം. അല്ലാത്ത പക്ഷം അപമാനിതനാകാനുള്ള സാധ്യത ഏറെയാണ്. ശത്രു കരുത്തനാണ് എന്നത് ഏറെ മാനസിക സംഘര്‍ഷങ്ങളുണ്ടാക്കും. വിശ്വസ്തര്‍ പോലും അവശ്യ സമയത്ത് സഹായിക്കില്ല. കൂടെയുള്ളവരില്‍ ഭൂരിഭാഗവും കരിം‌കാലികളാണ്. ഇത് തിരിച്ചറിഞ്ഞുവേണം പ്രവര്‍ത്തിക്കാന്‍.

ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എതിരാളികളുടെ പരിഹാസത്തിന് പാത്രമാകും. കുടുംബ ജീവിതത്തില്‍ സമാധാനം കൈവരും. ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങള്‍ ഉണ്ടായേക്കാം. മാനസികമായി തളര്‍ന്നേക്കാമെങ്കിലും ഇത് മറികടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :