ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് എന്നറിയപ്പെടുന്ന സംവിധായകന് ഷങ്കറിന് ഓഗസ്റ്റ് 17ന് അമ്പത് വയസ് തികഞ്ഞു. തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകനായ ഷങ്കര്‍ ഇപ്പോള്‍ ‘ഐ’ എന്ന പ്രൊജക്ടിന്റെ തിരക്കിലാണ്. വിക്രം നായകനായ ഈ സിനിമയുടെ ബജറ്റ് 100 കോടിക്ക് മുകളിലാണ്.
100 ശതമാനം സക്സസ് റേറ്റുള്ള അപൂര്‍വം സംവിധായകരില്‍ ഒരാളാണ് ഷങ്കര്‍. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വമ്പന്‍ ഹിറ്റുകളാണ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സിനിമകളാണ് ഷങ്കര്‍ കൂടുതലായും ഒരുക്കിയിട്ടുള്ളത്.
ചെറിയ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മധ്യവയസ്കര്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് ഷങ്കര്‍ സിനിമകള്‍. ഇന്ത്യന്‍ എന്ന സിനിമയില്‍ 90 വയസുകാരനായ ഒരു മുത്തച്ഛനാണ് നായക കഥാപാത്രം. യുവജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ച സിനിമയാണത്.
നല്ല കോമഡി, ഇമോഷണല്‍ രംഗങ്ങള്‍, വലിയ ക്യാന്‍വാസിലുള്ള ഗാനരംഗങ്ങള്‍, നൃത്തരംഗങ്ങള്‍, സൂപ്പര്‍ ആക്ഷന്‍ സീനുകള്‍ തുടങ്ങിയവ ഷങ്കര്‍ സിനിമകളുടെ ഭാഗമായിരിക്കും. അമാനുഷികമായ കാര്യങ്ങള്‍ പോലും ഷങ്കര്‍ സിനിമകളിലെ നായകര്‍ ചെയ്യുമ്പോള്‍ നാം വിശ്വസിച്ചുപോകുന്നു, അതാണ് ഷങ്കര്‍ എന്ന കൌശലക്കാരനായ സംവിധായകന്റെ വിജയം.
ജെന്റില്മാന്, കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്വന്, നായക്(ഹിന്ദി), ബോയ്സ്, അന്ന്യന്, ശിവാജി, എന്തിരന്, നന്പന് എന്നിവയാണ് ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ നന്പന് ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് മെഗാഹിറ്റിന്റെ റീമേക്കാണ്.
കാതല്‍, ഇംശൈ അരശന് ഇരുപത്തിമൂന്നാം പുലികേശി, വെയില്, കല്ലൂരി, അറൈ എന്‍ 305ല്‍ കടവുള്‍, ഈറം, രട്ടൈസുഴി, അനന്തപുരത്ത് വീട് എന്നീ സിനിമകള്‍ ഷങ്കര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഷങ്കറിനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില വിവരങ്ങള്‍:
ഷങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സിനിമകള്‍ - വി ശാന്താറാമിന്റെ ദോ ആങ്കേം ബരാ ഹാത്, രാജ് കപൂറിന്റെ ജഗ്തേ രഹോ, മണിരത്നത്തിന്റെ നായകന്, റോജ.
ഷങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ അഭിനേതാക്കള്‍ - അമിതാഭ് ബച്ചന്, കമലഹാസന്, മോഹന്‍ലാല്‍.
ഷങ്കറിന് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ നായികമാര്‍ - വൈജയന്തിമാല, ശ്രീദേവി, മാധുരി ദീക്ഷിത്, കജോള്‍.
ചിത്രത്തിന് കടപ്പാട് - ഡയറക്ടര്‍ ഷങ്കര്‍ ഓണ്‍ലൈന്‍