തൃപ്പൂണിത്തുറ കണ്ണാമ്പള്ളില്‍ ഒരു യാഥാസ്ഥിത നായര്‍ കുടുംബത്തില്‍ ജനിച്ച സരോജിനി ടീച്ചര്‍ ചിറ്റമ്മ നടത്തിയിരുന്ന സംഗീത ക്ളാസുകള്‍ കേട്ടാണ് വളര്‍ന്നത്. സ്കൂളില്‍ സംഗീതം ഐച്ഛിക വിഷയമായെടുത്ത സരോജിനി ടീച്ചര്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്കൂളില്‍ സംഗീതം പഠനം തുടര്‍ന്നു. പിന്നീട് കളിക്കോട്ട ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളില്‍ സംഗീതാദ്ധ്യാപികയായി. ഇക്കാലത്താണ് പിന്നണി പാടാനുള്ള അവസരം ടീച്ചറെ തേടിയെത്തുന്നത്.
അമ്മയ്ക്ക് ഇതിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ചിറ്റപ്പന്‍ കണ്ണാമ്പിളി കരുണാകര മേനോന്‍റെ പിന്തുണയില്‍ ടീച്ചര്‍ സമ്മതം നേടിയെടുത്തു.