റാഫി: ആ ശബ്ദം ഹൃദ്യം മധുരതരം

WEBDUNIA|
ദുനിയാ കേ രഖ് വാലേ
ഈ കൂട്ടുകെട്ട് അതിസുന്ദരമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചു. ദുനിയാ കേ രഖ് വാലേ എന്ന ഗാനം അതിനൊരു ഉദാഹരണം മാത്രം.

എസ്.ഡി.ബര്‍മ്മന്‍റെ താള വൈദഗ്ദ്ധ്യം അതേപടി പാട്ടില്‍ പകര്‍ത്താന്‍ റാഫിക്ക് കഴിഞ്ഞു. ദേവാനന്ദിന്‍റെ പല ഹിറ്റ് സിനിമകള്‍ക്കും പിന്നില്‍ റാഫിയുടെ പാട്ടുകളുണ്ട്. ഖ്വയാ ഖ്വയാ ചാന്ദ്, ദില്‍ കാ ബന്‍വാര്‍, ഹം ഭീ ഖുദീ മേം എന്നിവ ഉദാഹരണം.

ഗുരുദത്തിന് വേണ്ടി പ്യാസാ, സി.ഐ.ഡി, കാഗസ് കീ ഫൂല്‍ എന്നീ ചിത്രങ്ങളില്‍ റാഫി ബര്‍മ്മന്‍ ടീം അതി മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റാഫി ഇല്ലായിരുന്നെങ്കില്‍ നയ്യാര്‍ ഉണ്ടാകുമായിരുന്നില്ല എന്ന് പ്രമുഖ സംഗീത സംവിധായകന്‍ ഒ.പി.നയ്യാര്‍ പറയാറുണ്ടായിരുന്നു. അന്‍പതുകളിലും അറുഒഅതുകളിലും ഒ.പി.നയ്യാരുടെ ഒരുപാട് പാട്ടുകള്‍ റാഫി ജനങ്ങളിലെത്തിച്ചു. ആശാ ബോസ്ലെയോടൊപ്പം റാഫി പാടിയതും ഈ കാലത്താണ്.

ഗായക നടനായിരുന്ന കിഷോര്‍ കുമാര്‍ അഭിനയിച്ച ചിത്രങ്ങളിലും റാഫി പാടിയിട്ടുണ്ട്- രാഗിണി എന്ന സിനിമയിലെ മന്‍ മോരാ ബാവാരാ എന്ന പാട്ട്

തേരി ആംഖോം കേ സിവാ എന്ന ചിരാഗിലെ പാട്ടും ജവാനിയാം യേ മസ്ത് മസ്ത് എന്ന പാട്ടും ലൈലാ മജ്നുവിലെ പാട്ടുകളും ഒ.പി.നയ്യാര്‍ റാഫി കൂട്ടുകെട്ടിന്‍റെ സംഭാവനകളാണ്.

അറുപതുകളിലും എഴുപതുകളിലും ലക്ഷ്മീകാന്ത് പ്യാരേലാല്‍ റാഫിയുടെ ശബ്ദം മനോഹരമായി ഉപയോഗിച്ചു. ചാഹൂം കാ മേ തുഝേ എന്ന പാട്ട് റാഫിക്ക് ബഹുമതികളും പ്രശസ്തിയും നേടിക്കൊടുത്തു. ആ പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :