റാണിചന്ദ്ര-നോവിക്കുന്ന ഒരോര്‍മ്മ

WEBDUNIA|
കോളജില്‍ പഠിക്കുമ്പോഴേ നാടകങ്ങളിലും നൃത്തങ്ങിലും പങ്കെടുത്തു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു. വിദ്യാഭ്യാസകാലത്ത ുതന്നെ ഒരു നല്ല നര്‍ത്തകിയായി റാണിഅറിയപ്പെട്ടു. പഠിപ്പിലും മിടുക്കിയായിരുന്നു റാണി. ഭാരിച്ച കുടുംബത്തിലെ ക്ളേശകരമായ ജീവി തത്തിനിടയിലും റാണി പ്രസന്നവതിയും സുന്ദരിയുമായിരുന്നു.

പ്രതിദ്ധ്വനി എന്ന ചിത്രത്തിലാണ് റാണി ആദ്യമായി വേഷമിടുന്നത്. വാസുപ്രദീപ് ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ റാണി നായികാപദവിയിലേക്ക് ഉയര്‍ന്നു. ചുരുങ്ങിയ അഭിനയ ജീവിതത്തിനുള്ളില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

സെന്‍റ് തെരേസാസ് കോളജ-ില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തമായി നൃത്ത സംഘം ഉണ്ടായിരുന്നു.ഉത്സവം എന്ന ചിത്രത്തില്‍ റാണി മി കച്ച അഭിനയം കാഴ്ചവെച്ചു.ഡോ ബാലകൃഷ്ണന്‍റെ സിന്ദൂരമാണ് റാണിയുടെര് മറ്റൊരു മികച്ച ചിത്രം.

ദേവി കന്യാകുമാരി ആലിംഗനം,മധുരം തിരുമധുരം അയല്‍ക്കാരി, അനുരാഗം നെല്ല് തുഅങ്ങി ഒട്ടേരെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .നാത്തൂന്‍, സ്വപ്നാടനം, തണല്‍, ലഹരി, ഓടക്കുഴല്‍, ചെമ്പരത്തി.. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത എത്രയോ വേഷങ്ങള്‍.

നര്‍ത്തകിയായ റാണിചന്ദ്ര അനുജത്തിമാരേയും മറ്റു നര്‍ത്തകികളേയും അണിനിരത്തി നൃത്തസംഘം നടത്തിയിരുന്നു. ഈ സംഘം അറബി രാജ്യങ്ങളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് മടങ്ങുമ്പോഴാണ് ദുരന്തത്തില്‍ പെട്ടത്.

അതിശക്തമായ അഭിനയത്തിലൂടെ അനശ്വരകഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്‍റെ അനുഗ്രഹീത നടിയായി വളര്‍ന്നുകൊണ്ടി രിക്കെയാണ് ആ കലാകാരി നമുക്ക് നഷ്ടപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :