രാജസേനന്‍ ചിരിയുടെ ലാളിത്യം

WEBDUNIA|
ജയറാമിനെ നായകനാക്കി രാജസേനന്‍ പിന്നീട് ഹിറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തി. സ്നേഹമുള്ളിലൊതുക്കി നടക്കുന്ന കോളജ് അധ്യാപകന്‍റെയും അയാളുടെ ഭാര്യയുടെയും അവരുടെ അയല്‍ക്കാരുടെയും കഥ പറയുന്ന അയലത്തെ അദ്ദേഹം (1992), ഭാര്യയെ ജോലിക്കാരിയാക്കി സ്വന്തം വീട്ടില്‍ താമസിപ്പിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്‍റെ ധര്‍മ്മസങ്കടത്തിന്‍റെ കഥ പറയുന്ന മേലേപ്പറമ്പില്‍ ആണ്‍വീട് (1993) എന്നീ ചിത്രങ്ങള്‍ ഒരുക്കിയതോടെ ഹിറ്റ് മേക്കറായി രാജസേനന്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ശ്രീദേവി എന്ന പേരില്‍ ചിത്രങ്ങള്‍ക്ക് കഥയും രചിച്ചിട്ടുണ്ട്.

സ്വപ്നലോകത്തെ ബാലഭാസ്കര്‍, ദില്ലിവാലാ രാജകുമാരന്‍, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ രാജസേനന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ ലത. ഏകമകള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :