രഞ്ജിത്: സിനിമയിലെ രാവണപ്രഭു

WEBDUNIA|
ഒരു മെയ്മാസപ്പുലരിയില്‍ !

അതുവരെ ഒരു കഥപോലും എഴുതിയിട്ടില്ലാത്ത രഞ്ജിത് പതിയെ സിനിമയിലെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് തിരക്കഥയെഴുതി. ചിത്രം വന്‍ഹിറ്റായതോടെ രഞ്ജിത്തിന്‍റെ ദിനങ്ങള്‍ക്ക് തിരക്കേറി. പിന്നീട് കമല്‍, വിജിതമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം കുറെ ചിത്രങ്ങള്‍.

മുല്ലശേരി രാജഗോപാല്‍ എന്ന പിതൃതുല്യനായ മനുഷ്യന്‍റെ ജീവിതകഥ രഞ്ജിത് സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയ്ക്ക് പേരുമിട്ടു - ദേവാസുരം!

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തെ മാറ്റി മറിച്ച ആ സിനിമ സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. മോഹന്‍ലാലിനെപ്പോലെ തന്നെ രഞ്ജിത്തിനും ആ ചിത്രം വഴിത്തിരിവായി. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന ദേവാസുരം. മംഗലശ്ശേി നീലകണ്ഠന്‍ എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇന്നും ആരാധനയോടെയാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്.

ദേവാസുരത്തിന്‍റെ ശൈലിയില്‍ തന്നെയാണ് രഞ്ജിത്ത് ആറാം തമ്പുരാന്‍ ഒരുക്കിയത്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആ ചിത്രം മറ്റൊരു ചരിത്രമായി. ഷാജി കൈലാസ് - രഞ്ജിത് ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ - നരസിംഹം! നരസിംഹം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രമാണ്.

ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ രഞ്ജിത് സംവിധായകനായി. രാവണപ്രഭു മെഗാഹിറ്റായപ്പോള്‍ അടുത്ത ചിത്രവും മറ്റൊരു അതിമാനുഷ ചിത്രമായി മാറും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.

നന്ദനം മലയാളിയെ നൊമ്പരപ്പെടുത്തി. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിലൂടെ പുതിയ ഒരു നായകനെ മലയാളത്തിന് ലഭിച്ചു - പൃഥ്വിരാജ്. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ച് നവ്യാനായര്‍ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാനപരസ്കാരവും നേടി.

കാവ്യമാധവന്‍ ഇരട്ട വേഷത്തിലഭിനയിക്കുന്ന മിഴി രണ്ടിലും ആണ് രഞ്ജിത്തിന്‍റെ പുതിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി രാവ് മായുന്നു, മോഹന്‍ലാലിനെ നായകനാക്കി സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് വരാനിക്കുന്ന രഞ്ജിത് ചിത്രങ്ങള്‍.

രാവണപ്രഭുവിന് ജനപ്രീതിനേടിയ കലാമൂല്യമുള്ള ചിത്രത്തിന്‍റെ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്തിന് ലഭിച്ചു. സഹോദരനായ രഘുനാഥിനൊപ്പം പിന്നീട് അമ്മക്കിളിക്കൂട് എന്ന ചിത്രം നിര്‍മ്മിച്ചു.. ശ്രീജയാണ് ഭാര്യ. മക്കള്‍ - അഗ്നി വേശ്, അശ്വഘോഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം
എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്
ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ...