മോഹന്‍ലാല്‍ - സാഹസികനായ നടന്‍!

PRO
മംഗലശ്ശേരി നീലകണ്ഠന്‍ കഴിഞ്ഞാല്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ നെഞ്ചിലേറ്റുന്ന പ്രിയപ്പെട്ട കഥാപാത്രമാണ് ആടുതോമ.“ആടിന്‍റെ ചങ്കിലെ ചോര കുടിക്കും. അതാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. എന്‍റെ ജീവണ്‍ ടോണ്‍” എന്ന് കോടതിയില്‍ ജഡ്ജിയോട് പറയുന്ന തോമയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

1995ല്‍ പുറത്തിറങ്ങിയ ‘സ്ഫടികം’ മോഹന്‍ലാലിന് ഒരു പുതിയ ഇമേജ് സമ്മാനിച്ച ചിത്രമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഡോ. സി ജി രാജേന്ദ്രബാബു. തകര്‍പ്പന്‍ സംഭാഷണങ്ങളും സൂപ്പര്‍ സ്റ്റണ്ട് രംഗങ്ങളുമായിരുന്നു ഈ സിനിമയുടെ പ്രത്യേകത. സില്‍ക്ക് സ്മിതയുടെ സാന്നിധ്യവും ചിത്രത്തിന്‍റെ വിജയത്തിളക്കം കൂട്ടി. ഈ സിനിമയില്‍ ‘കുറ്റിക്കാടന്‍’ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന നടന്‍ ഇപ്പോള്‍ ‘സ്ഫടികം ജോര്‍ജ്ജ്’ എന്നാണ് അറിയപ്പെടുന്നത്.

തിലകന്‍, ഉര്‍വ്വശി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍. സ്ഫടികം സംവിധാനം ചെയ്ത ഭദ്രന്‍ ഇപ്പോള്‍ ചിത്രങ്ങളൊന്നും ചെയ്യുന്നില്ല. 2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് അദ്ദേഹം അവസാനം ചെയ്ത സിനിമ.

തമിഴില്‍ ‘വീരാപ്പ്’, തെലുങ്കില്‍ ‘വജ്രം’, കന്നഡയില്‍ ‘മിസ്റ്റര്‍ തീര്‍ത്ഥ’ എന്നിങ്ങനെ സ്ഫടികത്തിന് റീമേക്കുകളുണ്ടായി. എന്നാല്‍ അവയൊന്നും വേണ്ടത്ര വിജയം കണ്ടില്ല.

WEBDUNIA|
അടുത്ത പേജില്‍ - കാര്‍ലോസ് വീണപ്പോള്‍ കണ്ണന്‍ നായര്‍ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :