മലയാള സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ ആരാണ്? ആ ചോദ്യത്തിന് വര്‍ഷങ്ങളായി രണ്ട് പേരുടെ പേരുകളാണ് ഉത്തരമായി കേള്‍ക്കുന്നത്. ചിലര്‍ പറയും മമ്മൂട്ടി എന്ന്. മറ്റു ചിലര്‍ മോഹന്‍ലാലെന്നും. ഇവരില്‍ ആരാണ് ഏറ്റവും വലിയ ക്രൌഡ്പുള്ളര്‍? ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ആരാണ്?
2012 മലയാള സിനിമയിലെ താര സമവാക്യങ്ങളാകെ മാറി മറിഞ്ഞ വര്‍ഷമായിരുന്നു. ന്യൂ ജനറേഷന്‍ വേലിയേറ്റത്തില്‍ പല താരങ്ങളുടെയും ബിഗ് ബജറ്റ് സിനിമകള്‍ ഒലിച്ചുപോയി. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി മലയാള സിനിമയില്‍ നിന്ന് ഏറെക്കുറെ ഒഴിഞ്ഞുനിന്നു. ജയറാമിനാകട്ടെ ഒറ്റച്ചിത്രം പോലും വിജയിപ്പിക്കാനായില്ല.
അതേസമയം, ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ദുല്‍ക്കര്‍ സല്‍മാനുമൊക്കെ വിസ്മയ വിജയങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ വിപ്ലവത്തിനിടയിലും രണ്ട് നക്ഷത്രങ്ങള്‍ മലയാള സിനിമയുടെ അഭിമാനമായി നിലനില്‍ക്കുകയാണ് - മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മമ്മൂട്ടിക്ക് ഒറ്റ സിനിമ മാത്രമാണ് നേട്ടമുണ്ടാക്കിയത്. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇവര്‍ തന്നെയാണ് ഇപ്പോഴും മലയാള സിനിമയിലെ രാജാക്കന്‍മാര്‍. അഭിനയമികവിലും ഇവരെ വെല്ലാന്‍ പുതിയ തലമുറയ്ക്ക് കഴിഞ്ഞിട്ടില്ല. അടുത്ത നാലഞ്ചുവര്‍ഷത്തേക്ക് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഡേറ്റില്ല എന്നതാണ് വസ്തുത.
പ്രതിഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ ആദ്യ പതിനഞ്ച് നായകന്‍മാരെ മലയാളം വെബ്‌ദുനിയ അണിനിരത്തുന്നു.