മുരുഗദോസ് ചിത്രത്തില്‍ ജയറാം!

WEBDUNIA|
PRO
ഏഴാം അറിവിന് ശേഷം സംവിധായകന്‍ എ ആര്‍ മുരുഗദോസ് അടുത്ത തമിഴ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ‘തുപ്പാക്കി’ എന്നാണ് സിനിമയുടെ പേര്. ഇളയദളപതി വിജയ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം തുടരുകയാണ്. ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ഡ്രാമയാണ് ‘തുപ്പാക്കി’ എന്ന് മുരുഗദോസ് പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥയുടെ നാല് സുപ്രധാന ഘട്ടങ്ങളില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമാണ് തന്‍റേതെന്ന് ജയറാം പറഞ്ഞു. തുപ്പാക്കിയുടെ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് സിനിമയുടെ കഥ ജയറാമിനോട് പറഞ്ഞത്. മുരുഗദോസ് ചിത്രമെന്ന് കേട്ടപ്പൊഴേ ജയറാം ഒ കെ പറഞ്ഞു.

70 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തുപ്പാക്കിയില്‍ കാജല്‍ അഗര്‍വാളാണ് നായിക. എന്തായാലും ജയറാമിന് തമിഴകത്ത് ഏറെ ഗുണം ചെയ്തേക്കുന്ന പ്രൊജക്ടാണ് തുപ്പാക്കി. ഇടക്കാലത്ത് സരോജ, ധാം ധൂം തുടങ്ങിയ സിനിമകളില്‍ വില്ലന്‍ ഛായയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജയറാം കൈയടി നേടിയിരുന്നു.

അതേസമയം, മലയാളത്തില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചുവരികയാണ് ജയറാം. അതിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :