മറ്റ് ഭാഷകളില്‍ നടക്കുന്നത് മലയാളത്തില്‍ നടക്കില്ല: ഭാവന
WEBDUNIA|
PRO
മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ മറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ഭാവന. വളരെ നീണ്ട ഷെഡ്യൂളായിരിക്കും മലയാളത്തിന്‍റേത്. അതിനിടെ മറ്റ് പ്രൊജക്ടുകളില്‍ സഹകരിക്കാന്‍ കഴിയാറില്ല - ഭാവന വ്യക്തമക്കി.
എന്നാല്‍ മറ്റ് ഭാഷകളില്‍ അങ്ങനെയല്ലെന്നും ഭാവന പറയുന്നു. “കന്നഡയിലും തെലുങ്കിലും തമിഴിലും 15 ദിവസങ്ങള്‍ വീതമുള്ള ഷെഡ്യൂളുകളായാണ് ഷൂട്ടിംഗ് നടക്കുന്നത്. ഒരു ഷെഡ്യൂള്‍ കഴിയുമ്പോള്‍ മറ്റ് സിനിമകളില്‍ പങ്കെടുക്കാന്‍ അതുകൊണ്ടുതന്നെ സാധിക്കും. ഈ പരിപാടി മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ നടക്കാറില്ല. 45 ദിവസങ്ങളൊക്കെ നീളുന്ന ഷെഡ്യൂളുകളോ ഒറ്റ ഷെഡ്യൂളിലോ ഒക്കെ ഷൂട്ട് ചെയ്യുന്ന സംവിധാനമാണ് മലയാളത്തിലുള്ളത്” - ഭാവന വ്യക്തമാക്കുന്നു.
അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലാണ് മലയാളത്തില്‍ ഭാവന അഭിനയിക്കുന്നത്. കന്നഡത്തിലെ മുന്‍നിര താരങ്ങളായ സുദീപ്, ഗണേഷ് എന്നിവരുടെ ചിത്രങ്ങളിലും ഭാവന നായികയാകുന്നുണ്ട്.
“നല്ല തിരക്കഥ വേണം എന്നതുപോലെ തന്നെ പ്രധാനമാണ് കൂടെ അഭിനയിക്കുന്ന നടന്‍ ആരാണെന്നുള്ളതും. റോമിയോ എന്ന പുതിയ കന്നഡച്ചിത്രം ഒരു റൊമാന്‍റിക് കോമഡിയാണ്. കന്നഡയിലെ പ്രശസ്ത നടന്‍ ഗണേഷ് അതില്‍ അഭിനയിക്കുന്നത് ആ സിനിമയ്ക്ക് ഒരു ബോണസാണ്. എന്നാല്‍ നല്ല തിരക്കഥയുള്ള ഒരു പുതുമുഖ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കില്ല എന്ന് ഇതിനര്‍ത്ഥമില്ല” - ഭാവന വ്യക്തമാക്കി.