മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളായ പ്രിയദര്ശന് ഇന്ന് ഇന്ത്യയിലെ - ബോളിവുഡിലെ - ജനകീയനായ സംവിധായകനാണ്. റീമെയ്ക്കുകളിലൂടെ ഹിന്ദിലോകം കീഴടക്കി പ്രിയദര്ശന്.
ശുദ്ധമായ ഹാസ്യം, ജീവിതഗന്ധിയായ ഹാസ്യം അതാണ് പ്രിയദര്‍ശനെ ജനങ്ങളുടെ പ്രിയനാക്കി മാറ്റിയത്. ജനുവരി 30ന് പ്രിയദര്‍ശന്റെ പിറന്നാളാണ്.
ഒരിടത്തുപോലും അശ്ളീലമോ കോപ്രായമോ വരാതെ സ്വാഭാവികതയോടെ ലളിതവും സുതാര്യവുമായ ഹാസ്യം, നാമെന്നും ജീവിതത്തില്‍ കാണുന്നത് പോലെ അദ്ദേഹത്തിനായി.
പക്ഷെ പ്രിയന്റെ പ്രധാന പോരായ്മ ഒറിജിനാലിറ്റി ഇല്ലായ്മയാണ്. ആവര്‍ത്തനവും, പകര്ത്തലുകളുമാണ് മിക്ക സിനിമകളും. വണ്‍ ഹൂ ഫ്ളൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ സിനിമകളുടെ കഥാതന്തുവില്‍ പണിത് മലയാളത്തില്‍ താളവട്ടം പോലുള്ള സിനിമകള്‍ ഉണ്ടാക്കി എന്നതു മികവ് തന്നെ - താളവട്ടം പിന്നീട് പേര് മാറി ഹിന്ദിയില്‍ ആവുന്ന കാഴ്ചയാണ് നാം കാണുന്നത്.
ക്രിക്കറ്റായിരുന്നു പ്രിയന്റെ ഇഷ്ടവിനോദം. കണ്ണിന് പരിക്ക് പറ്റി കളിയില്‍ നിന്ന് പിന്മാറിയത് സിനിമയ്ക്ക് നേട്ടമായി. സിനിമ സംവിധാനം, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം എന്നിങ്ങനെ സര്‍വ്വ മേഖലയിലും പ്രിയന്റെ കൈയൊപ്പു കാണും.
മലയാളത്തില്‍ വൈകിയെത്തിയ "വെട്ടം', കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി ഒട്ടേറെ പ്രിയന് സിനിമകള്‍ ഹിറ്റാവാതെ പോയി.
എന്നാല്‍ പലതില്‍ നിന്നും എടുത്തു മാറ്റിയും കൂട്ടിച്ചേര്‍ത്തും പ്രിയന് പടച്ചുണ്ടാക്കിയ ഹിന്ദി തമാശകള്‍ തകര്‍ത്തു വിജയിച്ചു. ഹിന്ദി പടങ്ങള്‍ വിജയിക്കുമെങ്കില്‍ വേണ്ട വിജയ നിലവാരം എല്ലാ ചിത്രങ്ങള്‍ക്കും ഉണ്ടായില്ല എന്നു സമ്മതിക്കണം.
പക്ഷെ ചുരുങ്ങിയ ബജറ്റില്‍ പടമെടുക്കുക എന്ന മാന്ത്രികവിദ്യ പ്രിയന് ബോളിവുഡില്‍ പരിചയപ്പെടുത്തി. ചെലവ് ചുരുക്കിയത് കൊണ്ടാണ് പ്രിയന് പുതിയ കുപ്പികളില്‍ പഴയവീഞ്ഞ് വിറ്റപ്പോള്‍ നഷ്ടം വരാതെ പോയത്.
തമിഴിലെ തേവര്‍മകന്റെ ഹിന്ദി പതിപ്പാണ് വിരാസത്. ഹല്ചല് ഗോഡ്ഫാദറിന്റെ റീമേയ്ക്കായിരുന്നു.
WEBDUNIA|
താളവട്ടം ഹിന്ദിയില്‍ റീമെയ്ക്ക് ചെയ്യാനുള്ള പുറപ്പാടിലാണ് പ്രിയന്. അതോടൊപ്പം ഹോളിവുഡില്‍ ഒരു കൈ നോക്കാനും പ്രിയന് പരിപാടിയുണ്ടെന്നാണകേള്ക്കുന്നത്.