ജോണ്‍ എബ്രഹാം മൗലികതയുടെ തിളക്കം

WEBDUNIA|
ഫിലിം ഡിവിഷനു വേണ്ടി ഹിമാലയത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി അദ്ദേഹം സംവിധാനം ചെയ്തു. മണി കൗളിന്‍റെ ഉസ്കീ റോട്ടീ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ജോണിന്‍റെ ആദ്യത്തെ മലയാള സിനിമ രാഷ്ട്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നതായിരുന്നുവിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം.

അടൂര്‍ ഭാസിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ജോണിന്‍റെ മൗലിക പ്രതിഭ തെളിയുന്ന ചിത്രമാണ്.

സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനെ നായകനാക്കി എടുത്ത അഗ്രഹാരത്തിലെ കഴുത എന്ന തമിഴ് ചിത്രം ധീരമായൊരു പരീക്ഷണമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :