ജോണ്‍ എബ്രഹാം മൗലികതയുടെ തിളക്കം

WEBDUNIA|


മലയാള ചലച്ചിത്ര രംഗത്തെ, അല്ല ഇന്ത്യയിലെ ചലച്ചിത്ര രംഗത്തെ ഒറ്റയാനാണ് ജോണ്‍ എബ്രഹാം. 50 വയസ്സുകൊണ്ട് അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

1987 മേയ് 30 ന് കോഴിക്കോട്ടെ മിഠായി തെരുവിലുള്ള ഒരു ചെറിയ ഹോട്ടലിന്‍റെ രണ്ടാം നിലയില്‍ നിന്ന് ജോണ്‍ എബ്രഹാം അവിചാരിതമായി വീണു മരിക്കുകയായിരുന്നു.

തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജോണ്‍ എബ്രഹാമിന്‍റേത്. കാലത്തിലൂടെയുള്ള കലാകാരന്‍റെ തീര്‍ത്ഥാടനം അത് ജോണ്‍ എബ്രഹാം സ്വന്തം ചോരകൊണ്ട് അഭ്രപാളികളില്‍ വിവരിക്കുകയായിരുന്നു.

സിനിമയായിരുന്നു ജോണിന് എല്ലാമെല്ലാം. ചലച്ചിത്ര ആഖ്യാനത്തിന് മാത്രമല്ല ചലച്ചിത്ര ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജനകീയമാക്കാന്‍ ജോണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :