ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി, ഒന്നും ഉരിയാടാതെ...
WEBDUNIA|
PRO
PRO
ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു വര്‍ഷത്തിനുശേഷമാണ് അദ്ദേഹം ക്യാമറയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖത്ത് നിറഞ്ഞ് ചിരിയോടെയാണ് മാധ്യമങ്ങളെ കണ്ടത്. വാഹനാപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തെ വീട്ടില്‍ തിരിച്ചെത്തിയത്. അന്നു മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന് കാണാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇതിനുശേഷം തിങ്കളാഴ്ച മാധ്യങ്ങളെ കാണാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കുകയായിരുന്നു. തികച്ചും ആരോഗ്യവാനായാണ് ജഗതി കാണപ്പെട്ടത്. എന്നാല്‍ സംസാരശേഷി ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
വെല്ലൂരില്‍ പത്ത് മാസം നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് ജഗതി വീട്ടില്‍ തിരിച്ചെത്തിയത്. ചില വാക്കുകള്‍ മാത്രമേ അദ്ദേഹം പറയുന്നുള്ളൂ. അതുപോലെ നടക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. വെല്ലൂരിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജഗതിയ്ക്ക് വീട്ടില്‍ ഫിസിയോതെറാപ്പി തുടരും. രണ്ടുമാസത്തെ ഫിസിയോ തെറാപ്പിയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും വെല്ലൂരിലേക്ക് കൊണ്ടുപോകുമെന്ന് മകന്‍ രാജ്കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2012 മാര്‍ച്ച് 10നായിരുന്നു ജഗതിയുടെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപം തേഞ്ഞിപ്പലം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജഗതിയെ ആദ്യം കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സയ്ക്കാണ് വെല്ലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.