ഉദയപുരം സുല്‍ത്താന്‍റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെ ദിലീപ് കേസ് കൊടുത്തത് ഈ സമയത്താണ്. വീണ്ടും ഒരു പരീക്ഷണത്തെ നേരിടുകയായിരുന്നു ദിലീപ്.
ധിക്കാരിയായ ഈ ചെറുപ്പക്കാരനെ സിനിമാരംഗത്തു നിന്നും രണ്ടു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. എന്നാല് ദിലീപിനെ ജനങ്ങള്‍ക്കു വേണമായിരുന്നു. ഒരു വിലക്കിനും തടഞ്ഞു നിര്‍ത്താനാവാത്ത രീതിയില്‍ ദിലീപ് എന്ന താരം വളര്‍ന്നു കഴിഞ്ഞിരുന്നു.
ദിലീപിന് ലാല്‍ ജോസ് നല്ക്കിയ സമ്മാനമാണ് മീശമാധവന്‍. മലയാളത്തിലെ ഏറ്റവും മികച്ച പണം വാരിപ്പടങ്ങളിലൊന്നായി മീശമാധവന്‍ മാറി. പിന്നീട് വന്ന കുഞ്ഞിക്കൂനന്‍ മികച്ച വിജയമായി. മാത്രമല്ല ദിലീപിന്‍റെ അഭിനയജീവിതത്തിലെ ഒരു വെല്ലുവിളിയായിരുന്നു കുഞ്ഞിക്കൂനനിലെ കുഞ്ഞന്‍.
ഇരട്ട വേഷങ്ങളിലാണ് കുഞ്ഞിക്കൂനനില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത്. മീശമാധവനിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡും കുഞ്ഞിക്കൂനന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.
തിളക്കം, കല്യാണരാമന്‍, കുബേരന്‍,വാര്‍ ആന്‍റ് ലവ് തുടങ്ങിയ ഹിറ്റുകളിലൂടെ മുന്നേറുമ്പോഴാണ് ദിലീപ് സി.ഐ.ഡി മൂസ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ആ സാഹസവും വന്‍ വിജയമായി മാറി. സി.ഐ.ഡി മൂസയിലൂടെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട താരമായി ദിലീപ്.
വെട്ടം എന്ന സിനിമയുടെ വിജയകാരണവും കുട്ടികളുടെ തള്ളിക്കയറ്റമായിരുന്നു. കുടുംബങ്ങളുടെയും കുട്ടികളുടെയും നായകനില്‍ നിന്ന് ആക്ഷന്‍ ഹീറോയിലേക്കുള്ള മാറ്റമായിരുന്നു റണ്‍വേ.
ഇപ്പോള്‍ ലാല്‍ജോസിന്‍റെ രസികന്‍, ടി.വി. ചന്ദ്രന്‍റെ കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് അഭിനയിക്കുന്നത്. ജയസൂര്യയുടെ സ്പീഡ്, റാഫി-മെക്കാര്‍ട്ടിന്‍റെ പാണ്ടിപ്പട എന്നിവയാണ് ദിലീപിന്‍റെ അടുത്ത പ്രൊജക്ടുകള്‍. 2008 വരെ ഈ താരത്തിന്‍റെ ഡേറ്റുകള്‍ വിവിധസംവിധായകര്‍ക്കായി പകുത്തു കൊടുത്തു കഴിഞ്ഞു.
പണ്ട് ആയിരം രൂപ പ്രതിഫലത്തിന് മിമിക്രി കാണിച്ചു നടന്ന ദിലീപിന്‍റെ ഇപ്പോഴത്തെ പ്രതിഫലം എത്രയെന്നോ?- അമ്പത് ലക്ഷം രൂപ!