രാമൂകാര്യാട്ടിന്‍റെ ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ വേഷം.
അരനാഴികനേരത്തിലെ കുഞ്ഞോനച്ചന്‍,കണ്ണൂര്‍ ഡീലക്സിലെ വില്ലന്‍, ഭരതന്‍റെ പ്രയാണത്തിലെ നമ്പൂതിരി, മൈനത്തരുവി കൊലക്കേസിലെ ഫാദര്‍, നിര്‍മാല്യത്തിലെ നമ്പൂതിരി , ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദി എന്നിങ്ങനെ ഓട്ടേറെ കഥാപാത്രങ്ങളെ കൊട്ടരക്കര അനശ്വരമാക്കി .
അരനാഴികനേരത്തില്‍ 90 കഴിഞ്ഞ കുഞ്ഞൊനാച്ചനെ അവതരിപ്പിച്ച കൊട്ടാരക്കര അക്കാലത്ത് ദേശീയ തലത്തില്‍ ശ്രദ്ധേയനായി. ദേശീയ ബഹുമത്തി അര്‍ഹിച്ചിരുന്ന വേഷമായിരുന്നു അത്.
സ്നേഹദീപം, മിടുമിടുക്കി, ദേവികന്യാകുമാരി, ചെമ്പരത്തി, ഭ്രഷ്ട, പ്രയാണം ഏറ്റവുമൊടുവില്‍ ആര്‍.ഗോപിനാഥ് സംവിധാനം ചെയ്ത ദൈവത്തെയോര്‍ത്ത്..അങ്ങനെ കൊട്ടാരക്കര മികച്ചതാക്കിയ വേഷങ്ങളെത്രയോ.
ചെമ്മീന്‍ എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റിമേക്കു ചെയ്യാന്‍ ഒരിക്കല്‍ ആലോചനയുണ്ടായി. മലയാളത്തിലെ അഭിനയ സാമ്രാട്ടുക്കളായ സത്യനും കൊട്ടാരക്കരയും അഭിനയിച്ച വേഷങ്ങള്‍ അരേക്കൊണ്ടു ചേയ്യിക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം കൂടിയിരുന്ന് ആലോചിച്ചു.
ഒടുവില്‍ ഹിന്ദിയിലെ എതിരില്ലാത്ത നടന്മാരായ ദിലീപ് കുമാറിനെയും അശോക്കുമാറിനെയും ചിത്രം കാണിക്കുകയുണ്ടായി.ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ അവരോട് അഭിപ്രായമാരാഞ്ഞു.
അപ്പോള്‍ അവര്‍ പറഞ്ഞത് ചെമ്പന്‍കുഞ്ഞിനെ അവതരിപ്പിയ്ക്കാന്‍ കൊട്ടാരക്കരയും പഴനിയെ അവതരിപ്പിയ്ക്കാന്‍ സത്യനുമല്ലാതെ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.
വിവേകികളായ ആ അഭിനയശ്രേഷ്ഠന്മാര്‍ ഇങ്ങനെ പറഞ്ഞ് ഒഴിയുകയും അതോടെ ആ ശ്രമം വേണ്ടെന്നു വയ്ക്കുകയുമാണുണ്ടായത്.
വിജയലക്ഷ്മിയാണ് ഭാര്യ . മലയാളസിനിമയിലും നാടകത്തിലും തന്‍റെ ജനിതകത്തുടര്‍ച്ച നിലനിര്‍ത്തുന്നതിലും അദ്ദേഹം വിജയിച്ചു. ബലൂണ്‍ എന്ന ചിത്രത്തില്‍ മുകേഷിന്‍റെ നായികയായി അഭിനയിച്ച ശോഭ മകളാണ്. വളരെയേരെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അസാമാന്യ പ്രതിഭയുള്ള നടിയാണ് ശോഭ .ശോഭയുടെ മകനും ഇപ്പോല്‍ അഭിനയിക്കുന്നുണ്ട്.
നാടകത്തിലൂടെ തന്നെ സിനിമയിലെത്തിയ നടന്‍ സായ് കുമാര്‍ അച്ഛന്‍റെ യശസ് നിലനിര്‍ത്തുന്നു. ഇവരെക്കൂടാതെ ആറു മക്കള്‍ കൂടിയുണ്ട് അദ്ദേഹത്തിന്.