കമലിനെ ചുംബിക്കണം, ജോണ്‍ സെക്സി, രാഹുലിനെ കാണണം!

WEBDUNIA|
PRO
മിത്ര കുര്യന്‍ അങ്ങനെയാണ്. തന്‍റെ മനസിലുള്ളത് തുറന്നു പറയും. അത് ആരുടെ മുഖത്തുനോക്കിയും പറയും. ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ മിത്ര!. മലയാളത്തില്‍ ബോഡിഗാര്‍ഡിലും തമിഴില്‍ കാവലനിലും അഭിനയിച്ച മിത്രയ്ക്ക് ഇപ്പോള്‍ അവസരങ്ങളുടെ പ്രവാഹമാണ്. അവസരം ലഭിച്ചാലും ഇല്ലെങ്കിലും ചില കാര്യങ്ങളില്‍ മിത്ര സ്ട്രെയിറ്റ് ഫോര്‍വേഡാണ്.

ഇപ്പോള്‍ തന്നെ മിത്രയുടെ ഒരു ആഗ്രഹം കേട്ടില്ലേ? കമലഹാസനെ ചുംബിക്കണമത്രെ! ഒരു മാധ്യമം നടത്തിയ അഭിമുഖത്തില്‍ ‘ആരെ ചുംബിക്കാനാണ് ആഗ്രഹം’ എന്ന് അഭിമുഖം നടത്തിയയാള്‍ ചോദിക്കുകയായിരുന്നു. സാധാരണ നമ്മുടെ നായികമാരെല്ലാം ഇത്തരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറും. അല്ലെങ്കില്‍ പറയും ‘ആറുമാസം പ്രായമുള്ള കുഞ്ഞുവാവയെ ചുംബിക്കാനാണ് ആഗ്രഹം’ എന്ന്. പക്ഷേ മിത്രാ കുര്യന്‍ അങ്ങനെയല്ല, തുറന്നടിച്ചു - കമലഹാസനെ ചുംബിക്കാനാണ് ആഗ്രഹം!

അപ്പോള്‍ മിത്രയുടെ അഭിപ്രായത്തില്‍ ഏറ്റവും സെക്സിയായ നടന്‍ കമലഹാസന്‍ ആയിരിക്കുമല്ലേ? അവിടെയാണ് നമുക്ക് തെറ്റുന്നത്. മിത്രയ്ക്ക് ഏറ്റവും സെക്സിയായി തോന്നുന്നത് ബോളിവുഡ് ഹീറോ ജോണ്‍ ഏബ്രഹാമിനെയാണ്. അവിടം കൊണ്ടും തീരുന്നില്ല. മിത്രയ്ക്ക് ഒരു രഹസ്യാഭിലാഷമുണ്ട്. അതെന്താണെന്നോ?

പെണ്‍കുട്ടികളുടെ ഹരമായ രാഹുല്‍ ഗാന്ധിയെ ഒന്നു കാണണം. ആളു കൊള്ളാമല്ലോ എന്ന് കരുതുമ്പോള്‍ അതാ അടുത്ത ബോംബ്. എന്താണ് മിത്രയുടെ സെക്സ് അപ്പീല്‍ എന്നാണ് ചോദ്യം. ‘എന്‍റെ സെക്സി ശരീരം’ എന്നാണ് മിത്രയുടെ ഉത്തരം!

ഏറ്റവും ഇഷ്ടപ്പെടുന്ന മോശം വാക്ക് ഏതാണെന്ന ചോദ്യത്തിന് സുരേഷ്ഗോപി സ്റ്റൈലില്‍ കൈചുരുട്ടി മിത്രാകുര്യന്‍ പറയുന്നു - “ഷിറ്റ്”. മിത്രയുടെ ആഗ്രഹങ്ങള്‍ സാധിക്കട്ടെ എന്ന് ആശംസിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :