എന്നാല്‍ ഐ.വി. ശശി എന്ന സംവിധായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത് ശശി- ഷെരീഫ്-രാമചന്ദ്രന്‍ കൂട്ടായ്മയില്‍ തന്നെ വി രിഞ്ഞ "അവളുടെ രാവുക'ളിലൂടെയാണ്. 1978 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാളിയുടെ കപട സദാചാരത്തിനും ശീല സങ്കല്‍ പങ്ങള്‍ക്കും നേരെയുള്ള ഷോക്കു ചികിത്സയായി.
സെക്സിന് മലയാളത്തില്‍ പുതിയൊരു ദൃശ്യാഖ്യാനം പകര്‍ന്നത് "അവളുടെ രാവുകളാണ്: ഇതിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു ശശിക്ക്. എങ്കിലും ഐ.വി. ശശി ഐ.വി. ശശിയായത് "അവളുടെ രാവുകളി'ലുടെത്തന്നെ. അതോടെ മലയാള കന്പോള സിനിമയുടെ നവഭാവുകത്വത്തില്‍ ഐ.വി. ശശി മുഖ്യ സൈന്യാധി പനായി.
"അങ്ങാടി'യില്‍ തുടങ്ങുന്ന രാഷ്ട്രീയം
വിശാലമായ ക്യാന്‍വാസ്. സിനിമാസ്കോപ്പ്. ആള്‍ക്കൂട്ടം ,താരാധിക്യം. ഇതെല്ലാമാണ് ഐ.വി. ശശി സിനിമകളുടെ മുഖമുദ്രകള്‍. ഇതിന്‍റെ തുടക്കം "അങ്ങാടി'യിലാണ്.
സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ടി.ദാമോദരന്‍ ഒരുക്കിയ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ ജനപ്രിയ സിനിമയുടെ രൂപഭാവങ്ങളില്‍ പകര്‍ത്തുന്നതില്‍ ശശി എന്ന സംവിധായകന്‍ പരിപൂര്‍ണ വിജയം വരിച്ചു.
"ഈ നാട്', "ഇനിയെങ്കിലും' തുടങ്ങി ആവനാഴിയും "വാര്‍ത്ത'യും വരെ നീണ്ട ശശിയുടെ വിജയം. തീപ്പൊരി സംഭാഷണവും ഉഗ്രന്‍ ആക്ഷനും ശശിചിത്രങ്ങളുടെ മാത്രം സവിശേഷതയായി.