ആറന്മുള പൊന്നമ്മയ്ക്ക് 94

ടി ശശി മോഹന്‍

WEBDUNIA|
പ്രസിദ്ധികേട്ട നടന്‍ കൊട്ടാരക്ക ശ്രീധരന്‍നായരും ആ നാടകത്തില്‍ അഭിനയിച്ചിരുന്നു. അന്നത്തെ പ്രശസ്ത നാടക സമിതിയായിരുന്ന പൊട്ടക്കയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടന സഭയാണ് ഭാഗ്യലക്ഷ്മി അവതരിപ്പിച്ചത്. തുടര്‍ന്ന് അവരുടെ തന്നെ പ്രസന്ന, ഭാവന തുടങ്ങിയ നാടകങ്ങളിലായി പത്തു വര്‍ഷത്തോളം അഭിനയിച്ചു.

ശശിധരന്‍ എന്ന ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായിട്ടാണ് പൊന്നമ്മ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രത്തിലെ അഭിനയം പൊന്നമ്മയുടെ കലാജീവിതത്തിന്‍റെ ഒരു വഴിത്തിരിവായിരുന്നു. ശശിധരന്‍ എന്ന ചിത്രം കണ്ടിട്ടുള്ളവരൊന്നും തന്നെ പൊന്നമ്മ അവതരിപ്പിച്ച ആ മാതൃകാ മാതാവിനെ ഒരിക്കലും മറക്കുകയില്ല.


അന്നു മുതലിങ്ങോട്ട് എത്രയോ പ്രാവശ്യം പൊന്നമ്മ വെള്ളിത്തിരയിലെ അമ്മയായി. എത്രയോ പേരുടെ അമ്മയായി! അന്നൊക്കെ വര്‍ഷത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമാണ് ഇറങ്ങിയിരുന്നെങ്കിലും അതിലൊക്കെ വേഷമിട്ടിരുന്നു. പൊന്നമ്മയുടെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇന്നുവരെ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു കഴിഞ്ഞു.

അമ്മ, സ്കൂള്‍ മാസ്റ്റര്‍, കളക്ടര്‍ മാലതി, വേലുത്തമ്പിദളവ, ഉമ്മിണിത്തങ്ക, ലോകനീതി, യുദ്ധകാണ്ഡം, അച്ചുവേട്ടന്‍റെ വീട് എന്നീ ചിത്രങ്ങളെല്ലാം പൊന്നമ്മ ഒരിക്കലും മറക്കാനാവാത്ത വേഷങ്ങള്‍ കാഴ്ചവച്ചവയാണ്.

സ്കൂള്‍ മാസ്റ്ററില്‍ വാര്‍ദ്ധക്യകാലത്ത് മകളുടെ ഹിതത്തിനു വഴങ്ങി ഭര്‍ത്താവായ തിക്കുറിശിയോട് വിടപറഞ്ഞിറങ്ങുന്ന പൊന്നമ്മയുടെ ആ സീന്‍ കണ്ടിട്ടുള്ള ആരും; ഏതു ശിലാഹൃദയനും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. പല ചിത്രങ്ങളിലും പൊന്നമ്മയുടെ അമ്മവേഷം കണ്ടിട്ടുള്ളവര്‍ക്ക് സ്വന്തം അമ്മയുടെ പ്രതീതി അനുഭവപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :