അനശ്വരമായ സുകുമാര ഭാവം

Sukumaran
File
തിരിച്ചു വരവ്

അങ്ങനെ ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെ സുകുമാരനെന്ന നടന് പുനര്‍ജന്‍‌മമായി. മഴക്കാറിന്‍റെ മൂടലില്‍ നിന്നും പുറത്തുവന്ന നക്ഷത്രം പോലെ സുകുമാരന്‍റെ ഭാഗ്യം വീണ്ടും തെളിഞ്ഞു. പിന്നീടുള്ള പത്തുവര്‍ഷക്കാലം മലയാള ചലച്ചിത്രവേദിയുടെ സുകുമാര കാലമായിത്ധന്നു.

ശംഖുപുഷ്പത്തെ തുടര്‍ന്ന് ഏതൊ ഒരു സ്വപ്നം, അങ്ങാടി, മനസാ വാചാ കര്‍മ്മണാ, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി അനേകം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ബന്ധനം എന്ന ചിത്രത്തില്‍ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരന്‍ നേടി. സ്വന്തമായി നിര്‍മ്മിച്ച് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത നടനും മുന്‍മന്ത്രിയുമായ ഗണേശനെ സിനിമയിലെത്തിച്ചത് ഈ ചിത്രമാണ്.

വാരിക്കുഴി, ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്, വിറ്റ്നസ്സ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ന്യായവിധി, കലിക, ഇഷ്ടമാണു പക്ഷേ,രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, കുറുക്കന്‍റെ കല്യാണം, കിന്നാരം, ഉത്തരം... അങ്ങണെ എത്രയോ ചിത്രങ്ങളില്‍ സുകുമാരന്‍റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു മലയാളി സാക്‍ഷ്യം വഹിച്ചു.

സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് സുകുമാരന്‍. സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഇരകള്‍, പടയണി എന്നീ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

കുടുംബം

മലപ്പുറം ജില്ലിയില്‍ എടപ്പാളില്‍ പൊന്നംകുഴി വീട്ടിലെ പരമേശ്വരന്‍ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകനായി സുകുമാരന്‍ ജനിച്ചു. രണ്ട് സഹോദരിമാരും ഒരു സഹോദരനും.

WEBDUNIA|
പ്രശസ്ത നടി മല്ലികയെയാണ് സുകുമാരന്‍ വിവാഹം കഴിച്ചത്. രണ്ടാണ്‍മക്കള്‍, യുവ നടന്‍‌മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും. മക്കള്‍ക്ക് പേരിട്ടതിലും സുകുമാരന് തന്‍റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ‘സുകുമാരാ’ എന്നു വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ ഒരു ആള്‍ക്കൂട്ടത്തില്‍ ഏറെ പേരുണ്ടായെന്നു വരും. മക്കളുടെ പേര് വ്യത്യസ്തമായിരിക്കണമെന്ന ചിന്തയാണ് ഈ പേരുകള്‍ക്കു പിന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :