അതുല്യനായ ജഗതി

jagathy sreekumar
PROPRO
ചെല്ലപ്പേര് അമ്പിളി. സ്കൂളിലും കോളജിലും കലാരംഗത്ത്സജീവമായിരുന്നു.

യുവജനോത്സവങ്ങളിലും ഇന്‍റര്‍കോളജ് യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം മോഡല്‍ സ്കൂളില്‍ പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബിരുദം നേടി.

സിനിമയില്‍ അവസരം തേടി നടന്ന കാലത്ത് കുറച്ചു നാള്‍ മെഡിക്കല്‍ റപ്രസെന്‍റേറ്റീവായി ജോലി ചെയ്തു.

കെ.എസ്. സേതുമാധവന്‍റെ കന്യാകുമാരി (1974) യാണ് ആദ്യ ചിത്രം. 1975ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടമ്പികല്ല്യാണിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഉള്‍ക്കടല്‍, സര്‍വ്വകലാശാല, അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, താളവട്ടം, തൂവാനത്തുമ്പികള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്‍മുട്ടയിടുന്ന താറാവ്, കിലുക്കം, തോവാളിപ്പൂക്കള്‍, മലപ്പുറം ഹാജി മഹാനായി ജോജി, മിന്നാരം, ഫ്രണ്ട്സ്, നരസിംഹം, മഴ, രാവണപ്രഭു തുടങ്ങി 1100 ചിത്രങ്ങളില്‍ അഭിനയിച്ചു.

അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, കല്യാണ ഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മിനിസ്ക്രീനിലും തിളങ്ങി. ഹുക്കാ ഹുവാ മിക്കാഡോ തുടങ്ങിയ സീരിയലുകള്‍ നിര്‍മ്മിച്ച് അഭിനയിച്ചു.

1973ല്‍ തിരുവനന്തപുരത്തെ പ്രസിദ്ധ നായര്‍ തറവാടായിരുന്ന കൈനിക്കര കുടുംബത്തിലെ നടി മല്ലികയും ( മല്ലിക സുകുമാരന്‍)ആചാരിയായ ശ്രീകുമാറും പ്രേമബദ്ധരാവുകയും ഒളിച്ചോടുകയും ചെയ്തിരുന്നു .

രണ്ട് മക്കളുണ്ട് - രാജ്കുമാറും പാര്‍വ്വതിയും. രാജ്കുമാര്‍ ബാലചന്ദ്രമേനോന്‍റെ ഏപ്രില്‍ 18ല്‍ അഭിനയിച്ചിരുന്നു. ഭാര്യ ശോഭ.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :