എന്നെ പേരെടുത്ത് വിളിക്കാന്‍ കഴിയില്ല എന്ന് റിഷി സര്‍ എപ്പോഴും പറയുമായിരുന്നു: പൃഥ്വിരാജ്

റിഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, പൃഥ്വിരാജ്, Rishi Kapoor, Irrfan Khan, Prithviraj
സുബിന്‍ ജോഷി| Last Updated: വ്യാഴം, 30 ഏപ്രില്‍ 2020 (16:03 IST)
ഇന്ത്യന്‍ സിനിമയ്‌ക്ക് വലിയ നഷ്‌ടങ്ങളുടെ ആഴ്‌ചയാണിത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇര്‍ഫാന്‍ ഖാനും റിഷി കപൂറും വിടപറഞ്ഞിരിക്കുന്നു. റിഷി കപൂറിനെ ഓര്‍മ്മിച്ചുകൊണ്ട് അനവധി പ്രമുഖരാണ് അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആദരം അര്‍പ്പിച്ചത്. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജും അതില്‍ പെടുന്നു.

“സിനിമയ്‌ക്ക് ഇത് വളരെ ദുഃഖകരമായ ആഴ്‌ചയാണ്. Rest in peace #Rishi sir. ഔറം‌ഗസേബ് എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ക്ക് എന്നും നന്ദിയുള്ളവനാണ് ഞാന്‍. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ പേരാണ് എന്‍റേതും എന്നുള്ളതുകൊണ്ട് എന്നെ പേരെടുത്ത് വിളിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇതിഹാസമേ വിട, We will miss you!” - പൃഥ്വിരാജ് ഫേസ്‌ബുക്കില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :