മറക്കാനാവുന്നില്ലല്ലോ... സച്ചിയെ ഓരോ നിമിഷവും മിസ് ചെയ്‌ത്‌ പൃഥ്വിരാജ്

കെ ആർ അനൂപ്| Last Modified വ്യാഴം, 30 ജൂലൈ 2020 (15:36 IST)
കഴിഞ്ഞ മാസമായിരുന്നു പൃഥ്വിരാജിൻറെ സുഹൃത്തും സംവിധായകനുമായ സച്ചി യാത്രയായത്. ഇരുവരുടെയും സൗഹൃദത്തിൻറെ ആഴം വ്യക്തമാക്കുന്ന പഴയൊരു മെസ്സേജിൻറെ സ്ക്രീൻഷോട്ടാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. തൂവാനത്തുമ്പികളിലെ ഒരു ഡയലോഗ് അടങ്ങിയ സ്ക്രീൻഷോട്ടും ഹൃദയത്തിൻറെ ഇമോജിയും അടങ്ങിയ പോസ്റ്റ് വായിക്കുമ്പോൾ ആരുടെയും ഉള്ളിൽ തൊടും.

"എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്". ഈ വാചകം ഉൾപ്പെടെയുള്ള ഒരു കാർഡാണ് പൃഥ്വിരാജ് സച്ചിയ്ക്ക് അന്ന് അയച്ചു കൊടുത്തത്. അതിനു മറുപടിയും സച്ചി നൽകിയിട്ടുണ്ട്.

സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം കൂടിയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :