'ഈ വർഷം സംഭവിച്ച ഏറ്റവും സ്‌പെഷ്യലായ കാര്യം', പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:37 IST)
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ. ഈ വർഷം സംഭവിച്ച ഒരു നല്ല കാര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ദുൽഖറിൻറെ ആശംസ. ദുൽഖറിൻറെ പിറന്നാളിന് പൃഥ്വിരാജും സുപ്രിയയും നേരിട്ടെത്തിയാണ് നടൻറെ സന്തോഷത്തിന്റെ ഭാഗമായത്. അതേസമയം തൻറെ ഭാര്യ ആമാലും സുപ്രിയയും പൃഥ്വിരാജിനൊപ്പമുളള ചിത്രം പങ്കു വെച്ചു കൊണ്ടാണ് ദുൽഖർ പിറന്നാൾ ആശംസകൾ നേർന്നത്.

ജന്മദിനാശംസകൾ പൃഥി. ഈ വർഷം സംഭവിച്ച ഏറ്റവും സ്പെഷ്യൽ ആയ കാര്യം നമ്മളെല്ലാം അടുക്കുകയും കൂടുതൽ സമയം ഒരുമിച്ച് ചെലവിടുക്കുകയും ചെയ്തതാണ്. നിനക്കൊരു നല്ലൊരു ദിവസം ആശംസിക്കുന്നു. എന്നും ഞങ്ങള്‍ക്കൊപ്പം ഇങ്ങനെ തന്നെയുണ്ടാവണമെന്നും ദുൽക്കർ സൽമാൻ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :